ക്യാരറ്റ് പോള കഴിച്ചിട്ടുണ്ടോ? വായിലിട്ടാൽ അലിഞ്ഞു പോകുന്ന രുചിയില്‍ ഒരു ക്യാരറ്റ് പോള തയ്യാറാക്കിയാലോ? എങ്ങനെയെന്ന് നോക്കാം.
ആവശ്യമായ ചേരുവകൾ
- ക്യാരറ്റ് – 1/2 കിലോ
- പാൽ – 1 ലിറ്റർ
- പഞ്ചസാര – 1/2 കപ്പ്
- ഏലയ്ക്ക പൊടി -1 സ്പൂൺ
- മുട്ട – 2 എണ്ണം
- നെയ്യ് – 3 സ്പൂൺ
- അണ്ടിപ്പരിപ്പ് – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
മിക്സിയുടെ ജാറിലേയ്ക്ക് ക്യാരറ്റ് കഷ്ണങ്ങള്‍ ഇട്ടുകൊടുത്തതിന് ശേഷം അതിലേയ്ക്ക് തന്നെ മുട്ട പൊട്ടിച്ചതും പഞ്ചസാരയും ഏലയ്ക്കയും പാലും ചേർത്ത് നന്നായിട്ടൊന്ന് അടിച്ചെടുക്കുക. ശേഷം ഒരു പാത്രത്തിലേക്ക് നെയ്യ് തടവി അതൊന്നു ചൂടായി വരുമ്പോൾ അതിലേക്ക് മിക്സിയില്‍ നിന്നുള്ളത് ഒഴിച്ചു കൊടുത്തു നന്നായിട്ട് ഇതിനെ ഒന്ന് ആവിയിൽ വേവിച്ചെടുക്കുക. ഇനി ഒന്നു ചെറുതായി വെന്തു വരുമ്പോൾ മുകളിലായി അണ്ടിപ്പരിപ്പ് വിതറി കൊടുത്തതിന് ശേഷം അടച്ചു വച്ചു വേവിക്കാം.
















