ഉച്ചയ്ക്ക് ഊണിനൊപ്പം കഴിക്കാൻ കിടിലൻ സ്വാദിൽ ഒരു മീൻ കറി വെച്ചാലോ? നല്ല സ്വാദുള്ള ഒരു മീൻ കറിയുടെ റെസിപ്പി നോക്കാം.
ആവശ്യമായ ചേരുവകൾ
- മീൻ – 1 കിലോ
- എണ്ണ -3 സ്പൂൺ
- കടുക് -1 സ്പൂൺ
- മുളക് – 4 എണ്ണം
- പച്ചമുളക് – 2 എണ്ണം
- കറിവേപ്പില -2 തണ്ട്
- ഇഞ്ചി- 2 സ്പൂൺ
- വെളുത്തുള്ളി – 2 സ്പൂൺ
- കാശ്മീരി മുളക് പൊടി -2 സ്പൂൺ
- തക്കാളി -3 എണ്ണം
- മുളക് പൊടി – 2 സ്പൂൺ
- മഞ്ഞൾ പൊടി -1 സ്പൂൺ
- ഉലുവ പൊടി -1/2 സ്പൂൺ
- മല്ലി പൊടി -2 സ്പൂൺ
- ഉപ്പ് – 1 സ്പൂൺ
- വെള്ളം -1 ഗ്ലാസ്
- പുളി വെള്ളം -1 ഗ്ലാസ്
തയ്യാറാക്കുന്ന വിധം
മീൻ നല്ലതുപോലെ ചെറിയ കഷണങ്ങളായിട്ട് മുറിച്ചെടുത്തതിനു ശേഷം കഴുകി വൃത്തിയാക്കി മാറ്റിവയ്ക്കുക. ഇനി ചട്ടി വെച്ച് ചൂടാകുമ്പോൾ അതിലേയ്ക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് കൊടുത്തതിന് ശേഷം കടുകും ചുവന്ന മുളകും കറിവേപ്പിലയും ചേർത്ത് നന്നായിട്ട് മൂപ്പിച്ചതിനു ശേഷം അതിലേക്ക് തക്കാളി അരിഞ്ഞതും ഉപ്പും ചേർത്ത് വഴറ്റി ഉടച്ചെടുക്കുക. ശേഷം അതിലേയ്ക്ക് മഞ്ഞൾപ്പൊടി, മുളകുപൊടി, കാശ്മീരി മുളകുപൊടി, ഇഞ്ചി, വെളുത്തുള്ളി, ആവശ്യത്തിന് ഉലുവ പൊടി തുടങ്ങിയവ ചേർത്തു നന്നായിട്ട് ഇതിനെ മൂപ്പിക്കുക. നല്ല ചുവന്ന നിറം ആയതിനു ശേഷം അതിലേക്ക് ആവശ്യത്തിന് വെള്ളവും ഒഴിച്ച് മീനും ഉപ്പും ചേർത്ത് കറിവേപ്പിലയുമിട്ട് അടച്ചുവെച്ച് ചെറിയ തീയിൽ വേവിച്ചു വറ്റിച്ചെടുക്കുക. ഇതോടെ മീന്‍ കറി റെഡി.