ഉച്ചയ്ക്ക് ഊണിന് ഒരുഗ്രൻ തോരൻ വെച്ചാലോ? രുചികരമായ കാരറ്റ് തോരൻ റെസിപ്പി നോക്കാം.
ആവശ്യമായ ചേരുവകൾ
- ബീറ്റ്റൂട്ട് – 2 കപ്പ്
- തേങ്ങ – 1 കപ്പ്
- പച്ചമുളക് – 3 എണ്ണം
- ഇഞ്ചി – 1 സ്പൂൺ
- വെളുത്തുള്ളി – 1 സ്പൂൺ
- ജീരകം – 1/2 സ്പൂൺ
- ഉപ്പ് – ആവശ്യത്തിന്
- കറിവേപ്പില – 2 തണ്ട്
- എണ്ണ – 2 സ്പൂൺ
- കടുക് – 1 സ്പൂൺ
- ചുവന്ന മുളക് – 3 എണ്ണം
തയ്യാറാക്കുന്ന വിധം
ആദ്യം ബീറ്റ്റൂട്ട് തോൽ കളഞ്ഞു നല്ലപോലെ ചെറിയ കഷ്ണങ്ങളായിട്ട് മുറിച്ചെടുക്കുക. അതിനുശേഷം ഒരു പാൻ വച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് കൊടുക്കുക. ശേഷം കടുക്, തുവരപ്പരിപ്പ് എന്നിവ അതിലേക്ക് ഇടുക. ശേഷം ജീരകം, പച്ചമുളകും ഇഞ്ചി വെളുത്തുള്ളി എന്ന് ചേർത്ത് നല്ലപോലെ വഴറ്റി ഇതിലേക്ക് തന്നെ ആവശ്യത്തിന് സവാളയും കൂടി ചേർത്ത് വീണ്ടും നന്നായിട്ട് വഴറ്റിയെടുക്കുക. ശേഷം ഇതിലേക്ക് കുറച്ച് തേങ്ങയും മഞ്ഞൾപ്പൊടിയും കൂടി ചേർത്ത് കൊടുത്ത് നല്ലപോലെ മിക്സ് ചെയ്ത് യോജിപ്പിച്ച് അതിലേക്ക് ബീറ്റ്റൂട്ട് ചേർത്ത് അടച്ചുവച്ച് വേവിച്ചെടുക്കാവുന്നതാണ്.