ഊണിന് ഒരു പച്ചടി ഉണ്ടാക്കിയാലോ? കിടിലൻ സ്വാദിൽ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു പാവയ്ക്ക പച്ചടിയുടെ റെസിപ്പി നോക്കാം.
ആവശ്യമായ ചേരുവകൾ
- പാവയ്ക്ക – 3 എണ്ണം
- പച്ചമുളക് -7 എണ്ണം
- ഉപ്പ് – ആവശ്യത്തിന്
- വെളിച്ചെണ്ണ – ആവശ്യത്തിന്
- കടുക് – ആവശ്യത്തിന്
- ഉലുവ -1 ടീസ്പൂണ്‍
- കൊച്ചുള്ളി – 4 എണ്ണം
- ഉണക്ക മുളക് – 4 എണ്ണം
- തൈര് -2 കപ്പ്
തയ്യാറാക്കുന്ന വിധം
ആദ്യം തന്നെ പാവയ്ക്ക കഴുകി വൃത്തിയാക്കി അരിഞ്ഞു അതിലേയ്ക്ക് പച്ച മുളകും ഉപ്പും ഇട്ടു ഇളക്കി കുറച്ചു വെളിച്ചെണ്ണയിൽ വറുത്തു എടുക്കുക. ഇനി ഒരു പാനിലേയ്ക്ക് എണ്ണ ഒഴിച്ചു ചൂടാകുമ്പോൾ അതിലേയ്ക്ക് കടുക്, ഉലുവ എന്നിവയിട്ട് പൊട്ടിച്ചു അതിലേക്കു കൊച്ചുള്ളി അരിഞ്ഞതും ഉണക്കമുളകുമിട്ട് മൂപ്പിക്കുക. ഇനി ഇതിലേയ്ക്ക് തൈര് കലക്കി ഒഴിച്ചു ആവശ്യത്തിന് ഉപ്പും ഇട്ടു പാവയ്ക്ക വറുത്തതും ചേർത്താൽ നല്ല അടിപൊളി പാവയ്ക്ക പച്ചടി റെഡി.