അപ്പത്തിനും ചപ്പാത്തിക്കുമെല്ലാം കൂടെ കഴിക്കാൻ കിടിലന്‍ സ്വാതിലൊരു ബീഫ് സ്റ്റൂ ഉണ്ടാക്കിയാലോ? എങ്ങനെയെന്ന് നോക്കാം.
ആവശ്യമായ ചേരുവകൾ
- 1. ബീഫ് – 1 കിലോ (കഴുകി വൃത്തിയാക്കിയത്)
- 2. കുരുമുളക് പൊടി -1 ടീസ്പൂണ്‍
- 3. ഉപ്പ് – 1/2 ടീസ്പൂണ്‍
- 4. വെളിച്ചെണ്ണ – 1 ടീസ്പൂണ്‍
- 5. ഗരം മസാല -1/2 ടീസ്പൂണ്‍
- 6. മഞ്ഞൾ പൊടി -1/4 ടീസ്പൂണ്‍
- 7. ഇഞ്ചി- വെളുത്തുള്ളി പേസ്റ്റ് -1/2 ടീസ്പൂണ്‍
- 8. ഉരുളക്കിഴങ്ങ് -1
- 9. ക്യാരറ്റ് – 2
- 10. പച്ചമുളക് – 5 എണ്ണം
- 11. വെള്ളം – 1 ഗ്ലാസ്
- 12. സവാള – 3
- 13. കൊച്ചുള്ളി -15
- 14. പച്ചമുളക് – 5
- 15. ഇഞ്ചി – ഒരു ചെറിയ കഷ്ണം
- 16. വെളുത്തുള്ളി- 6 അല്ലി
- 17. കറിവേപ്പില – ആവശ്യത്തിന്
- 18. കശുവണ്ടി കുതിർത്തത് -15 എണ്ണം
- 19. തേങ്ങ പാൽ – ഒരു തേങ്ങയുടെ
- 20. വെളിച്ചെണ്ണ – ആവശ്യത്തിന്
- 21. കടുക് – ആവശ്യത്തിന്
- 22. സുഗന്ധവ്യജ്ഞനങ്ങള്‍ – ആവശ്യത്തിന്
- 23. ഉപ്പ് – ആവശ്യത്തിന്
- 24- മല്ലിയില – ആവശ്യത്തിന്
- 25. കടുക് – വറുക്കാൻ ആവശ്യത്തിന്
- 26. കൊച്ചുള്ളി അരിഞ്ഞത് – 4 എണ്ണം
- 27. ഉണക്ക മുളക് -3
- 28. കശുവണ്ടി -8 എണ്ണം
തയ്യാറാക്കുന്ന വിധം
ബീഫ് രണ്ട് മുതൽ ഏഴ് വരെ ഉള്ള ചേരുവകള്‍ ചേർത്തു ഒരു മണിക്കൂർ ഒന്ന് മാരിനെറ്റ് ചെയ്തു വെക്കണം. ഇനി ഒരു കുക്കറിലേയ്ക്ക് ഈ ഒരു ബീഫ് ഇട്ടു കൊടുത്തതിന് ശേഷം ഉരുളക്കിഴങ്ങ്, ക്യാരറ്റ് അരിഞ്ഞത്, പച്ചമുളക് എന്നിവ ചേർത്ത് വെള്ളം ഒഴിച്ച് ഒരു അഞ്ച് വിസില്‍ വരെ വേവിച്ചു എടുക്കണം. ഇനി ഒരു പാൻ ചൂടാക്കി അതിലേക്കു വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കുക, ശേഷം അതിലേക്ക് അരിഞ്ഞു വെച്ചിരിക്കുന്ന 12 തൊട്ടു 17 വരെയുള്ള ചേരുവകളിട്ട് വഴറ്റി ഉപ്പും സുഗന്ധവ്യജ്ഞനങ്ങളും ചേര്‍ത്ത് വഴറ്റുക. നന്നായി വാടി വരുമ്പോൾ അതിലേക്ക് നേരെത്തെ വേവിച്ചു വെച്ചിരിക്കുന്ന ബീഫും ഉരുളകിഴങ്ങും ക്യാരറ്റുമൊക്കെ ചേർത്തു ഇളക്കി, ഇനി കുതിർത്ത കശുവണ്ടിയും ഇതിലേക്ക് അരച്ച് ചേർത്തു ഇളക്കി അവസാനം തേങ്ങാപ്പാൽ ഒഴിച്ചു ഒന്നു ചൂടാകുമ്പോൾ സ്റ്റൗ ഓഫ് ചെയ്യുക. ഇനി കടുക് വറുത്തതും കുറച്ചു മല്ലിയിലയും കൂടി ചേർത്താൽ ബീഫ് സ്റ്റൂ റെഡി.