ഒരു കിടിലൻ പാലപ്പത്തിന്റെ റെസിപ്പി നോക്കിയാലോ? വളരെ എളുപ്പത്തിൽ തന്നെ തയ്യാറാക്കാം.
ആവശ്യമായ ചേരുവകൾ
- പച്ചരി – 3 കപ്പ്
- ഇളം ചൂടുള്ള വെള്ളം – 1/2 ഗ്ലാസ്
- യീസ്റ്റ് – 3/4 ടേബിൾ സ്പൂൺ
- പഞ്ചസാര – 2 ടേബിൾ സ്പൂൺ
- തേങ്ങാപ്പാല്‍ പൊടി – 1കപ്പ് ( 1.5 കപ്പ് വെള്ളത്തിൽ കലക്കി വെക്കണം, അല്ലെങ്കിൽ തേങ്ങ പാൽ എടുത്താലും മതി, 1.5 കപ്പ് തേങ്ങ തിരുമിയത് ചേർത്തു അരച്ചാലും മതി )
- ചോറ് -1 കപ്പ്
- പഞ്ചസാര – ആവശ്യത്തിന്
- ഉപ്പ്- ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ആദ്യം ഇളം ചൂടുള്ള വെള്ളത്തിലേക്ക് പഞ്ചസാര ചേർത്തു യീസ്റ്റ് ഇട്ടു കൊടുത്തു ഒന്നു പൊങ്ങി വരാൻ കാത്തിരിക്കുക. ഇനി ഒരു കപ്പ് തേങ്ങാപ്പാല്‍ പൊടി 1.5 കപ്പ് വെള്ളത്തിൽ ഒന്നു കലക്കി വെക്കുക. ഇനി അരി അഞ്ചാറ് മണിക്കൂർ കുതിർത്തത് നന്നായി കഴുകി എടുത്തത് ഒരു മിക്സിയുടെ ജാറിൽ ഇട്ടു കൊടുത്തു യീസ്റ്റും തേങ്ങാപ്പാലും ചോറും ചേർത്തു നന്നായി അരച്ചെടുക്കുക. അരച്ചെടുത്തതിന് ശേഷം നന്നായി കലക്കി വെക്കുക. ഇനി ഇത് ഒരു അഞ്ച് മണിക്കൂർ അടച്ചു വെക്കുക. ഈ സമയം കൊണ്ട് മാവ് നന്നായി പൊങ്ങി വരും. ഇനി ഇതിലേയ്ക്ക് ആവശ്യത്തിന് പഞ്ചസാര, ഉപ്പ് എന്നിവ ചേർത്തു ഇളക്കി ഒരു 10 മിനിറ്റ് ഒന്നു അടച്ചു വയ്ക്കുക. ഇനി ഒരു അപ്പം പാൻ ചൂടാക്കി മാവ് കോരി ഒഴിച്ചു, നല്ല സോഫ്റ്റ് പാലപ്പം തയ്യാറാക്കിയെടുക്കാം.