നിലമ്പൂരിൽ എൽഡിഎഫ് മികച്ച വിജയം നേടുമെന്ന് എം സ്വരാജ്. മഴ പോലെയുള്ള കാരണങ്ങൾ കൊണ്ടാണ് പോളിംഗ് ശതമാനം കുറഞ്ഞത്. നിലമ്പൂരിൽ ഒരു മാറ്റം പ്രകടമായിരുന്നു എന്നും അദ്ദേഹം തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു. ഭരണ വിരുദ്ധ വികാരം നിലമ്പൂരിൽ ഉണ്ടായില്ല എന്നതാണ് അനുഭവം. എം വി ഗോവിന്ദൻ മാസ്റ്ററുടെ പ്രതികരണത്തിൽ തെറ്റായ പ്രചരണത്തിന് ശ്രമം നടന്നപ്പോൾ അദ്ദേഹം തന്നെ വിശദീകരണം നൽകിയതാണ്. അതെ വിഷയത്തിൽ മുഖ്യമന്ത്രിയും ചരിത്രം വിശദീകരിച്ചു. അതോടെ ദുർവ്യാഖ്യാനം ചെയ്തവർക്ക് നിരാശയുണ്ടാക്കി എന്നും എം സ്വരാജ് കൂട്ടിച്ചേർത്തു.