നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് പ്രതീക്ഷിച്ച പോലെ തന്നെ വിജയം നേടുമെന്ന് കുഞ്ഞാലിക്കുട്ടി. നിലമ്പൂരിൽ ഭരണ വിരുദ്ധ വികാരം ഉണ്ട് എന്നാണ് താഴെ തട്ടിൽ നിന്നും വരുന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പിലും നിലമ്പൂർ ഇംപാക്‌ട് ഉണ്ടാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. യുഡിഎഫ് ക്യാമ്പ് ആത്മവിശ്വാസത്തിലാണെന്നും യുഡിഎഫിന് അനുകൂലമായ ട്രെന്റ് മണ്ഡലത്തിൽ ഉണ്ടെന്നും പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
മുന്നണിയിൽ പ്രതിബദ്ധതയോടെ പ്രവർത്തിക്കുന്നതാണ് മുസ്ലിം ലീഗിന്റെ രീതി. മുസ്ലിം ലീഗ് പ്രവർത്തകർ ഷൗക്കത്തിന് വേണ്ടി ആത്മാർത്ഥമായി പ്രവർത്തിച്ചു. മുസ്ലിം ലീഗിന്റെ വോട്ട് അൻവറിന് കിട്ടുമെന്നത് വെറും തെറ്റിധാരണ മാത്രമാണ്. യുഡിഎഫിൻ്റെ വോട്ട് അൻവറിന് ലഭിക്കില്ല. അൻവറിൻ്റെ മുന്നണി പ്രവേശനം ഇപ്പോൾ ചർച്ച ചെയ്യേണ്ടതില്ലെന്നും അക്കര്യം ലീഗ് ഒറ്റക്ക് തീരുമാനിക്കേണ്ടത് അല്ലെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.