ഗവർണറുടെ ഭരണഘടനാപരമായ അധികാരങ്ങൾ എന്തൊക്കെയാണെന്നത് പാഠപുസ്തകത്തിൽ ഉൾപ്പെടുത്താനൊരുങ്ങി സംസ്ഥാന സർക്കാർ. ഈ വർഷം പത്താം ക്ലാസ് സാമൂഹ്യ ശാസ്ത്രം പാഠ പുസ്തകത്തിലെ രണ്ടാം വോള്യത്തിൽ ഉൾപ്പെടുത്താനാണ് നീക്കം.
ജനാധിപത്യ മൂല്യങ്ങൾ പഠിക്കേണ്ട യഥാർത്ഥ ഇടങ്ങൾ വിദ്യാലയങ്ങളാണെന്നും കുട്ടികൾ ഒരു കാര്യവും തെറ്റായി മനസിലാക്കാൻ പാടില്ല എന്നും ഈ തീരുമാനം അറിയിച്ചുകൊണ്ട് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. കുട്ടികളോട് ഭാരതാംബയെ പൂജിക്കണം സ്മരിക്കണം എന്നാണ് ഗവർണർ പറഞ്ഞത്. ഭരണഘടനാ വിരുദ്ധമായ കാര്യമായതിനാൽ ആ പ്രസംഗം ഗവർണർ പിൻവലിക്കണം. ഈ അവസരത്തിൽ കുട്ടികൾ ഗവർണറുടെ അധികാരങ്ങളെക്കുറിച്ച് പഠിക്കണമെന്നും ശിവൻകുട്ടി പറഞ്ഞു.
അടുത്ത വർഷം 11,12 ക്ലാസുകളിലെ പാഠപുസ്തകത്തിലും ഗവർണറുടെ അധികാരങ്ങൾ ഉൾപ്പെടുത്തുമെന്നും മന്ത്രി അറിയിച്ചു.
ഭാരതാംബ ചിത്രം ഔദ്യോഗിക പരിപാടിയ്ക്ക് ഉപയോഗിച്ച ഗവർണർക്ക് നേരെ മന്ത്രി കനത്ത വിമർശനം ഉന്നയിച്ചിരുന്നു.