Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Kerala

2025 സാമ്പത്തിക വര്‍ഷം മുത്തൂറ്റ് മിനി കൈകാര്യം ചെയ്യുന്ന ആസ്തി 4141.60 കോടി രൂപയിലെത്തി; സ്വര്‍ണ്ണ വായ്പ ബിസിനസ്സില്‍ മികച്ച വളര്‍ച്ച

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jun 20, 2025, 05:15 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

കൊച്ചി: ‘മുത്തൂറ്റ് യെല്ലോ’ എന്ന് പൊതുവെ അറിയപ്പെടുന്ന ഇന്ത്യയിലെ ഏറ്റവും വിശ്വസനീയവും ദീര്‍ഘകാലമായി പ്രവര്‍ത്തിക്കുന്നതുമായ എന്‍ബിഎഫ്സികളിലൊന്നായ മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്സ് ലിമിറ്റഡ് 2025 മാര്‍ച്ച് 31ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തിലെയും അവസാന പാദത്തിലെയും ഓഡിറ്റ് ചെയ്ത സാമ്പത്തിക ഫലങ്ങള്‍ പ്രഖ്യാപിച്ചു. ഈ കാലയളവില്‍ 21.3 ശതമാനം വളര്‍ച്ചയോടെ കമ്പനി 815.15 കോടി രൂപയുടെ വരുമാനം രേഖപ്പെടുത്തി. 2024 സാമ്പത്തിക വര്‍ഷം ഇത് 671.84 കോടി രൂപയായിരുന്നു. സ്വര്‍ണ്ണ വായ്പ ബിസിനസ്സിലെ തുടര്‍ച്ചയായ വളര്‍ച്ചയെയാണ് ഇത് കാണിക്കുന്നത്.

കമ്പനിയുടെ കൈകാര്യം ചെയ്യുന്ന ആസ്തി 17.57 ശതമാനം വാര്‍ഷിക വളര്‍ച്ചയോടെ 4141.60 കോടി രൂപയിലെത്തി. മുന്‍ സാമ്പത്തിക വര്‍ഷം ഇത് 3,522.77 കോടി രൂപയായിരുന്നു. സ്വര്‍ണ്ണ വായ്പകളോടുള്ള വര്‍ദ്ധിച്ചുവരുന്ന ആവശ്യകതയും അര്‍ദ്ധ നഗര, ഗ്രാമീണ വിപണികളില്‍ തങ്ങളുടെ ബ്രാഞ്ച് ശൃംഖല ശക്തിപ്പെടുത്തുന്നതില്‍ കമ്പനി ശ്രദ്ധ കേന്ദ്രീകരിച്ചതും വായ്പ വളര്‍ച്ചയ്ക്ക് കാരണമായി.

2025 സാമ്പത്തിക വര്‍ഷത്തില്‍ 21 ശതമാനം വര്‍ദ്ധനവോടെ 94.18 കോടി രൂപ അറ്റാദായം രേഖപ്പെടുത്തി. മുന്‍ സാമ്പത്തിക വര്‍ഷം ഇത് 77.83 കോടി രൂപയായിരുന്നു. ഇത് കമ്പനിയുടെ പ്രവര്‍ത്തന മാതൃകയുടെ കരുത്ത് കൂടുതല്‍ ഉറപ്പിക്കുന്നു. സ്ഥിരതയുള്ള വരുമാനം, കാര്യക്ഷമമായ ചെലവ് നിയന്ത്രണം, ഉന്നത നിലവാരമുള്ള അണ്ടര്‍റൈറ്റിംഗ് രീതികള്‍ എന്നിവയാണ് ലാഭത്തില്‍ ഉണ്ടായ വളര്‍ച്ചയ്ക്ക് പിന്തുണയായത്.

കമ്പനിയുടെ ആസ്തികളുടെ നിലവാരത്തില്‍ നിയന്ത്രണം തുടര്‍ന്നും നിലനിര്‍ത്തി. മൊത്തം നിഷ്ക്രിയ ആസ്തികള്‍ 0.85 ശതമാനം ആയും അറ്റ നിഷ്ക്രിയ ആസ്തികള്‍ 0.50 ശതമാനം ആയും നിലനിര്‍ത്തി. ഈ കുറഞ്ഞ നിഷ്ക്രിയ ആസ്തി നിലവാരം മുത്തൂറ്റ് മിനിയുടെ ചിട്ടയായ ക്രെഡിറ്റ് സമീപനത്തെയാണ് കാണിക്കുന്നത്. പ്രത്യേകിച്ച് സ്വര്‍ണ്ണ വായ്പ വിഭാഗത്തില്‍ വേഗത്തിലുള്ള വിതരണവും ഹ്രസ്വകാല തിരിച്ചടവ് സൈക്കിളുകളും പോര്‍ട്ട്ഫോളിയോയുടെ മികച്ച സ്ഥിതിക്ക് കാരണമായി.

മുത്തൂറ്റ് മിനിയുടെ മൂലധന പര്യാപ്തതാ അനുപാതം 21.38 ശതമാനം എന്ന ശക്തമായ നിലയില്‍ തുടരുകയും ചെയ്യുന്നു. ഇത് നിയന്ത്രണ ഏജന്‍സികള്‍ നിര്‍ദ്ദേശിക്കുന്ന പരിധിയേക്കാള്‍ വളരെ കൂടുതലാണ്. ഇത് കമ്പനിയുടെ സാമ്പത്തിക ഭദ്രതയും ഭാവി വളര്‍ച്ചയ്ക്ക് നിക്ഷേപം നടത്തുന്നതിനുള്ള ശേഷിയും വ്യക്തമാക്കുന്നു.

ഈ കാലയളവില്‍ കമ്പനിയുടെ ദീര്‍ഘകാല വായ്പകള്‍ക്ക് ഐസിആര്‍എ ‘എ’ (സ്റ്റേബിള്‍)’ റേറ്റിംഗ് നല്‍കി. നേരത്തെ കെയര്‍ റേറ്റിംഗ്സ് ലിമിറ്റഡ് കെയര്‍ എ- സ്റ്റേബിള്‍, ഇന്ത്യ റേറ്റിംഗ്സ് ആന്‍ഡ് റിസര്‍ച്ച് പ്രൈവറ്റ് ലിമിറ്റഡ് ഐഎന്‍ഡി എ- സ്റ്റേബിള്‍ എന്നീ റേറ്റിംഗുകള്‍ ലഭിച്ചിരുന്നു. ഐസിആര്‍എ പോലെയുള്ള മുന്‍നിര ക്രെഡിറ്റ് റേറ്റിംഗ് ഏജന്‍സിയുടെ റേറ്റിംഗ് മുത്തൂറ്റ് മിനിയുടെ സ്ഥിരതയുള്ള സാമ്പത്തിക പ്രകടനവും ശക്തമായ ആസ്തി നിലവാരവും ഇന്ത്യയിലുടനീളമുള്ള വികസിപ്പിക്കാവുന്ന പ്രവര്‍ത്തനങ്ങളെയുമാണ് കാണിക്കുന്നത്.

2025 സാമ്പത്തിക വര്‍ഷം ചിട്ടയായ വികാസത്തിന്‍റെ വര്‍ഷമായിരുന്നു. വിവിധ പ്രദേശങ്ങളിലുടനീളം സ്വര്‍ണ്ണ വായ്പകള്‍ക്കുണ്ടായ വര്‍ദ്ധിച്ച ആവശ്യം തങ്ങള്‍ കൈകാര്യം ചെയ്യുന്ന ആസ്തിയിലും വരുമാനത്തിലും മികച്ച വര്‍ദ്ധനവിന് കാരണമായി. പോര്‍ട്ട്ഫോളിയോയുടെ ഗുണനിലവാരം നിലനിര്‍ത്തുന്നതിലും ലളിതവും സുരക്ഷിതവുമായ വായ്പ പദ്ധതികളുമായി സേവനം ലഭിക്കാത്ത ഉപഭോക്തൃ വിഭാഗങ്ങളിലേക്ക് എത്താനുമാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്സ് മാനേജിംഗ് ഡയറക്ടര്‍ മാത്യു മുത്തൂറ്റ് പറഞ്ഞു.

ReadAlso:

കോഴിക്കോട് നിപ സംശയം; സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ടെന്ന് ആരോഗ്യമന്ത്രി | Nipah suspected in Kozhikode; swab sent for testing

വയനാട് കാട്ടാന ആക്രമണം; കൊല്ലപ്പെട്ട രാജുവിന്റെ കുടുംബത്തിന് അടിയന്തര ധനസഹായമായി 5 ലക്ഷം രൂപ നൽകും

കേരള ക്രിക്കറ്റ് ലീഗ് മൂന്നാം സീസൺ ഓഗസ്റ്റ് 20 മുതൽ; താരലേലം ജൂലൈ ആദ്യവാരം

കനത്ത മഴയും കാറ്റും: ജനങ്ങള്‍ ജാഗ്രത പാലിക്കണം: കെ.എസ്.ഇ.ബി

സ്ത്രീകള്‍ക്ക് KSRTC ഫ്രീ സര്‍വ്വീസ് ‘പ്രിയദര്‍ശിനി’: കിഫ്ബി റീ സ്ട്രക്ച്ചര്‍ ചെയ്യും; മാധ്യമ വിലക്ക് കൊണ്ടുവന്നത് കഴിഞ്ഞ സര്‍ക്കാറെന്നും മുഖ്യമന്ത്രി വി.ഡി. സതീശന്‍

വരുമാനം, കൈകാര്യം ചെയ്യുന്ന ആസ്തി, അറ്റാദായം എന്നിവയിലെ ഇരട്ട അക്ക വളര്‍ച്ച തങ്ങളുടെ ലക്ഷ്യബോധത്തോടെയുള്ള പ്രവര്‍ത്തനങ്ങളുടെ ഫലമാണ്. പ്രവര്‍ത്തനങ്ങളുടെ വിപുലീകരണത്തോടെയും ഡിജിറ്റല്‍ സേവനങ്ങളിലൂടെയും തങ്ങളുടെ ശാഖകളിലെത്തുന്ന ഉപഭോക്താക്കളുടെ എണ്ണം വര്‍ദ്ധിച്ചു. അപകടസാധ്യതകള്‍ നിയന്ത്രിച്ചുകൊണ്ട് കാര്യക്ഷമമായി വളരാന്‍ ഞങ്ങളെ സഹായിച്ചു. 2026 സാമ്പത്തിക വര്‍ഷത്തിലും വിപണന ശൃംഖല കൂടുതല്‍ ശക്തിപ്പെടുത്തി ഉപഭോക്തൃ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തി ഈ വളര്‍ച്ച തുടരാനാണ് തങ്ങളുടെ ലക്ഷ്യമെന്ന് മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ പി. ഇ. മത്തായി പറഞ്ഞു.

വേഗമേറിയതും കൂടുതല്‍ സുതാര്യവുമായ സേവനങ്ങള്‍ ലഭ്യമാക്കാനായി കമ്പനി തങ്ങളുടെ ഡിജിറ്റല്‍ അടിസ്ഥാന സൗകര്യങ്ങള്‍ നവീകരിക്കുന്നതില്‍ നിക്ഷേപം നടത്തി. മുത്തൂറ്റ് മിനിയുടെ മൊബൈല്‍ ആപ്പ്, ഡിജിറ്റല്‍ സ്വര്‍ണ്ണ വായ്പ പുതുക്കലുകള്‍, ഉപഭോക്തൃ അറിയിപ്പുകള്‍ എന്നിവ ഉപഭോക്താക്കളെ നിലനിര്‍ത്തുന്നതിനും സാധാരണ ഇടപാടുകള്‍ക്ക് ബ്രാഞ്ചുകളെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനും സഹായിച്ചു.

2025 മാര്‍ച്ചിലെ കണക്കനുസരിച്ച് മുത്തൂറ്റ് മിനി 10 സംസ്ഥാനങ്ങളിലും 2 കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 948 ശാഖകളിലൂടെ സേവനം നല്‍കുന്നു. 5,000ലധികം ജീവനക്കാരുടെ പിന്തുണയോടെ 25 ലക്ഷത്തിലധികം ഉപഭോക്താക്കള്‍ക്കാണ് സേവനം ലഭ്യമാക്കുന്നത്. ദക്ഷിണേന്ത്യയിലും പശ്ചിമ ഇന്ത്യയിലുമുള്ള ഉയര്‍ന്ന സാധ്യതകളുള്ള വിപണികളില്‍ കമ്പനിയുടെ വിതരണ ശൃംഖല വികസിപ്പിച്ചുകൊണ്ടിരിക്കുന്നു.

Tags: reachedFY2025Muthoot Mini's assetsRs 4141.60 croreGold loan businessgood growth

Latest News

ഒമാന്‍ തീരത്തെ കപ്പലാക്രമണം: 3 ഇന്ത്യക്കാരെ കാണാനില്ല, ആശങ്കയറിയിച്ച് കേന്ദ്രം | 3-indians-missing-after-attack-on-ship-off-oman-coast-centre

ഇന്ത്യ അഴിമതിയിൽ നിന്ന് മുക്തമായി; കോൺഗ്രസിന്റെ കാലത്ത് ദുർഭരണവും അനീതിയും’; പ്രധാനമന്ത്രി | PM Narendra Modi says his only aim is to serve the people

48 ടീമുകൾ, 12 ഗ്രൂപ്പുകൾ; വിശ്വ കായിക മാമാങ്കത്തിന് നാളെ കിക്ക് ഓഫ്‌ | FIFA Football World Cup 2026 kicks off tomorrow

കാപ്പ പ്രതിയെ പോലീസ് വെടിയുതിര്‍ത്ത് പിടിച്ചു: സുഗതന്‍ നഗരസഭാ കൗണ്‍സിലര്‍; രാത്രിയില്‍ വന്‍ സംഘര്‍ഷം

ആർട്ടെമിസ് 3 ദൗത്യത്തിന്റെ ക്രൂ അം​ഗങ്ങളെ പ്രഖ്യാപിച്ച് നാസ | Nasa reveals Artemis-III astronauts

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies