കൊച്ചി: യുടിഐ ലാര്‍ജ് ക്യാപ് ഫണ്ട് കൈകാര്യം ചെയ്യുന്ന മൊത്തം ആസ്തികള്‍ 12,700 കോടി രൂപ കടന്നതായി 2025 മെയ് 31-ലെ കണക്കുകള്‍ സൂചിപ്പിക്കുന്നു. 1986 ഒക്ടോബറില്‍ ആരംഭിച്ച യുടിഐ ലാര്‍ജ് ക്യാപ് ഫണ്ട് ഇന്ത്യയിലെ ആദ്യത്തെ ഇക്വിറ്റി അധിഷ്ഠിത ഫണ്ടാണ് കൂടാതെ 38 വര്‍ഷത്തിലേറെയായി സമ്പത്ത് സൃഷ്ടിക്കുന്നതില്‍ മികച്ചൊരു ചരിത്രമുണ്ട്. ഫണ്ടിന്‍റെ തുടക്കത്തില്‍ നിക്ഷേപിച്ച 10 ലക്ഷം രൂപ 2025 മെയ് 31 ആയപ്പോള്‍ 25.82 കോടി രൂപയായി വളര്‍ന്നു.
യുടിഐ ലാര്‍ജ് ക്യാപ് ഫണ്ട് ഓപ്പണ്‍-എന്‍ഡഡ് ഇക്വിറ്റി സ്കീമാണ്. ഇത് പ്രധാനമായും മത്സരാധിഷ്ഠിതമായി മുന്‍തൂക്കമുള്ള ലാര്‍ജ് ക്യാപ് കമ്പനികളില്‍ നിക്ഷേപിക്കാന്‍ ലക്ഷ്യമിടുന്നു. ഓഹരികള്‍ തിരഞ്ഞെടുക്കുന്നതിന് ‘ഗ്രോത്ത് അറ്റ് റീസണബിള്‍ പ്രൈസ്’ എന്ന നിക്ഷേപ ശൈലിയാണ് ഇത് പിന്തുടരുന്നത്.
കടബാധ്യത നിയന്ത്രിതമായി കൈകാര്യം ചെയ്യുന്ന, സ്ഥിരമായ വരുമാന വളര്‍ച്ചയുള്ള, ലാഭക്ഷമതയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന, മൂലധനച്ചെലവിനേക്കാള്‍ ഉയര്‍ന്ന മൂലധന വരുമാനമുള്ള, സ്ഥിരമായ പ്രവര്‍ത്തന പണമിടപാടുകളുമായി അടിസ്ഥാനപരമായി ശക്തമായ കമ്പനികളില്‍ നിക്ഷേപിക്കാനാണ് ഫണ്ട് ലക്ഷ്യമിടുന്നത്. അത്തരം കമ്പനികള്‍ക്ക് ഭാവി വിപുലീകരണത്തിനായി ഫ്രീ ക്യാഷ് ഫ്ളോ സൃഷ്ടിക്കാനും നിലവിലുള്ള ഓഹരികളുടെ മൂല്യം കുറയാതെ നിലനിര്‍ത്താനും സാധിക്കും.
യുടിഐ ലാര്‍ജ് ക്യാപ് ഫണ്ടിന്‍റെ പോര്‍ട്ട്ഫോളിയോയില്‍ എച്ച്ഡിഎഫ്സി ബാങ്ക് ലിമിറ്റഡ്, ഐസിഐസിഐ ബാങ്ക് ലിമിറ്റഡ്, ഇന്‍ഫോസിസ് ലിമിറ്റഡ്, റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ്, ഭാരതി എയര്‍ടെല്‍ ലിമിറ്റഡ്, ബജാജ് ഫിനാന്‍സ് ലിമിറ്റഡ്, കോടക് മഹീന്ദ്ര ബാങ്ക് ലിമിറ്റഡ്, അവന്യൂ സൂപ്പര്‍മാര്‍ട്ട്സ് ലിമിറ്റഡ്, ആക്സിസ് ബാങ്ക് ലിമിറ്റഡ്, ലാര്‍സന്‍ & ടൂബ്രോ ലിമിറ്റഡ് തുടങ്ങിയ മുന്‍നിര കമ്പനികളാണുള്ളത്. ഇതിലെ ആദ്യ 10 സ്റ്റോക്കുകള്‍ പോര്‍ട്ട്ഫോളിയോയുടെ ഏകദേശം 50 ശതമാനം വരും.
2025 മെയ് 31 വരെയുള്ള കണക്കനുസരിച്ച്, ഈ സ്കീം നിലവില്‍ കണ്‍സ്യൂമര്‍ സര്‍വീസസ്, ഇന്‍ഫര്‍മേഷന്‍ ടെക്നോളജി, കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ്, ടെലികമ്മ്യൂണിക്കേഷന്‍, ക്യാപിറ്റല്‍ ഗുഡ്സ് എന്നീ മേഖലകളില്‍ സാധാരണയായി നിക്ഷേപിക്കേണ്ടതിനേക്കാള്‍ കൂടുതലാണ് നിക്ഷേപം. അതേസമയം ഓയില്‍, ഗ്യാസ് & കണ്‍സ്യൂമബിള്‍ ഫ്യുവല്‍സ്, കണ്‍സ്ട്രക്ഷന്‍ മെറ്റീരിയല്‍സ്, മെറ്റല്‍സ് & മൈനിംഗ്, എഫ്എസിജി, പവര്‍ എന്നീ മേഖലകളില്‍ സാധാരണയായി നിക്ഷേപിക്കേണ്ടതിനേക്കാള്‍ കുറവാണ് നിക്ഷേപം.
ദീര്‍ഘകാലാടിസ്ഥാനത്തില്‍ മൂലധന വര്‍ദ്ധനവോ അല്ലെങ്കില്‍ ദീര്‍ഘകാല വരുമാന വിതരണം നേടാനാണ് ഫണ്ട് ലക്ഷ്യമിടുന്നത്. അച്ചടക്കമുള്ള നിക്ഷേപ സമീപനമാണ് ഇത് പിന്തുടരുന്നത്. കൂടാതെ ഫണ്ട് ആരംഭിച്ചത് മുതല്‍ എല്ലാ വര്‍ഷവും വാര്‍ഷിക ലാഭവിഹിതം വിതരണം ചെയ്യുന്നുണ്ട്. യുടിഐ ലാര്‍ജ് ക്യാപ് ഫണ്ട് ഏകദേശം മൊത്തം ലാഭവിഹിതമായി 4,500 കോടിരൂപ വിതരണം ചെയ്തിട്ടുണ്ട്.