മത്തി 1/2 കിലോ
ഉള്ളി 2
തക്കാളി 2
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് 2 ടീസ്പൂൺ
കറിവേപ്പില
പച്ചമുളക് 7 എണ്ണം
കുരുമുളക് പൊടി 1/2 ടീസ്പൂൺ
മഞ്ഞൾപ്പൊടി 1/2 ടീസ്പൂൺ
മല്ലിപ്പൊടി 2 ടീസ്പൂൺ
മുളക് പൊടി 2 ടീസ്പൂൺ
ഉപ്പ്
ഗരം മസാല 1 ടീസ്പൂൺ
എണ്ണ
വെള്ളം 1 കപ്പ്
മത്തി മാരിനേഷൻ ചെയ്യാൻ
മുളകുപൊടി 2 ടീസ്പൂൺ
മഞ്ഞൾപ്പൊടി 1/2 ടീസ്പൂൺ
കുരുമുളക് പൊടി 1/2 ടീസ്പൂൺ
ഉപ്പ് ആവശ്യത്തിന്
ആദ്യം നമുക്ക് മത്തി മസാല ചേർത്ത് ഒരു 30 മിനിറ്റ് മാറ്റി വക്കണം .ഞാൻ ഇവിടെ 1/2kg മത്തി ആണ് ഉപയോഗിച്ചുള്ളത് .( chilly powder turmeric powder , pepper powder , salt )
30 മിനിറ്റ് കഴിഞ്ഞു മത്തി നമുക്ക് വറുത്തു മാറ്റിവെക്കാം . അതിനു ശേഷം ഒരു മൺചട്ടി (ഉപയോഗിക്കുന്നതാണ് ടേസ്റ്റി ) വച്ച് ചൂടാകുമ്പോൾ അതിലേക്കു വെളിച്ചെണ്ണ ഒഴിക്കുക . വെളിച്ചെണ്ണ ചൂടാകുമ്പോൾ അതിലേക്കു അരിഞ്ഞു വച്ചിരിക്കുന്ന സവാള ചേർക്കുക . സവാള ബ്രൗൺ നിറമായിത്തുടങ്ങുമ്പോൾ അതിലേക്കു ഇഞ്ചി വെളുത്തുള്ളി പേസ്റ് ചേർത്തുകൊടുക്കുക . ഇതിലെക്കു പച്ചമുളകും കറിവേപ്പിലയും ചേർത്ത് കൊടുക്കുക . ഇത് നന്നായി വാടിവരുമ്പോൾ അതിലേക്കു മുളകുപൊടി മഞ്ഞൾ പൊടി മല്ലിപൊടി കുരുമുളകുപൊടി ഗരം മസാല ഇവയെല്ലാം ചേർത്ത് കൊടുക്കുക . മസാലകളെലാം നന്നായി മൂത്തു വരുമ്പോൾ ഇതിലെക്കു തക്കാളി ചേർത്തുകൊടുക്കുക . നന്നായിഇളക്കി യോജിപ്പിച്ചതിന് ശേഷം ഇതിലെക്കു 1 കപ്പ് വെള്ളം ഒഴിക്കുക ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി ഇളക്കി അടച്ചുവച്ചു 10 minute ചെറു തീയിൽ വേവിക്കുക .(ഇടയ്ക്കു തുറന്നു ഇളക്കി കൊടുക്കണം ) നന്നായി വെന്തു വരുമ്പോൾ ഇതിലെക്കു വറുത്തു വച്ച മത്തി ചേർക്കുക . 5 മിനിറ്റ് വീണ്ടും മൂടിവച്ചു് വേവിക്കുക . അടിപൊളി മത്തി വരട്ടിയത് റെഡി .
















