ശാരീരികവും മാനസികവുമായ സൗഖ്യം പ്രദാനം ചെയ്യുന്ന ജീവിത രീതിയാണ് യോഗ. മാനസിക പിരിമുറുക്കവും ജീവിത ശൈലി രോഗങ്ങളും പിടിമുറുക്കുന്ന സാഹചര്യത്തില്‍ ഫലപ്രദമായ ഒരു ഒറ്റമൂലിയാണ് യോഗ.യോഗാസനങ്ങള്‍ വയറൊഴിഞ്ഞ സമയത്താണ് ചെയ്യേണ്ടത്. കട്ടിയായ ആഹാരങ്ങള്‍ കഴിച്ചതിന് ശേഷം മൂന്ന് നാല് മണിക്കൂറിന് ശേഷമേ യോഗ ചെയ്യാന്‍ പാടുള്ളു. ലഘുഭക്ഷണമാണെങ്കില് രണ്ടുമണിക്കൂറും പാനീയം മാത്രമാണെങ്കില്‍ അരമണിക്കൂറിന് ശേഷവും യോഗ ചെയ്യാം. യോഗയ്ക്ക് ശേഷം അരമണിക്കൂറിന് ശേഷം മാത്രമേ യോഗം ചെയ്യാം. അതിരാവിലെയോ അസ്തമയത്തിന് ശേഷമോ യോഗ ചെയ്യുന്നതായിരിക്കും നല്ലത്.
പ്രയാസം കുറഞ്ഞ യോഗാഭ്യാസം ചെയ്യുന്നതായിരിക്കും തുടക്കക്കാര്‍ക്ക് നല്ലത്. ശരീരം വഴക്കമുള്ളതായി കഴിഞ്ഞാല്‍ സങ്കീര്‍ണമായ ആസനങ്ങള്‍ പരിശീലിച്ചു തുടങ്ങാം. സൂര്യനമസ്കാരത്തോടെയും ശിഥിലീകരണ വ്യായാമത്തോടെയും യോഗ ആരംഭിച്ചാല്‍ ശരീരത്തെ അയവുള്ളതാക്കാന്‍ ഇത് സഹായിക്കും.
യോഗാസന വേളയില്‍ അയഞ്ഞ കോട്ടണ്‍ വസ്ത്രങ്ങളാണ് ധരിക്കേണ്ടത്. വായു സഞ്ചാരത്തിനും സൂക്ഷ്മമായ വിയര്‍പ്പുകണങ്ങള്‍ ഒപ്പിയെടുക്കാനും ഈ കോട്ടന്‍ വസ്ത്രങ്ങള്‍ സഹായിക്കും. ഇതോടൊപ്പം വെറും തറയിലിരുന്ന് യോഗാസനങ്ങല് ചെയ്യരുത്. ശരീരത്തിലുണ്ടായിത്തീരുന്ന പ്രാണശക്തി നഷ്ടപ്പെട്ടു പോകാന്‍ കാരണമാവും. യോഗ ചെയ്യുമ്പോള്‍ എയര്‍കണ്ടീഷനോ ഫാനോ ഉപയോഗിക്കുന്നത് നല്ലതല്ല. കഠിനമായ രോഗത്തിന് അടിമയായവര്‍ ഡോക്ടറുടെ ഉപദേശം തേടിയശേഷമേ ഒരു ഉത്തമ ഗുരുവിന്റെ കീഴിലേ യോഗ അഭ്യസിക്കാവു. യോഗ ചെയ്യുന്ന ആള് മദ്യപാനം പുകവലി, മുറുക്ക് എന്നിവ മുതലായവ ഒഴിവാക്കുന്നത് നന്നായിരിക്കും.
പവനമുക്താസനം, വൃക്ഷാസനം- സ്ഥിരമായി യോഗ ചെയ്യുന്നതിലൂടെ സന്ധികള്‍, പേശികള്‍ എന്നിവിടങ്ങളിലെ വേദന, നീര്‍വീക്കം എന്നിവ കുറയ്ക്കാന്‍ സാധിക്കും. എന്നിവ ഉത്തമമാണ്.
മാര്‍ജാരാസനം- നട്ടെല്ലിന് കരുത്ത് നല്‍കാനും നടുവേദനയ്ക്കും ആശ്വാസമാകുന്ന തരത്തിലുള്ള യോഗാസനമാണിത്.
സൂര്യനമസ്കാരം, കപാലഭാതി – ഈ ആസനങ്ങള്‍ അമിതവണ്ണം കുറയ്ക്കാന്‍ സഹായിക്കും.
സര്‍വാംഗാസനം, ജഠരപരിവര്ത്തനം- ദഹനം മെച്ചപ്പെടുത്താന്‍ ഇത് മികച്ചതാണ്.
മാനസികസമ്മര്‍ദ്ദം കുറയ്ക്കാനുംശ്വസന സഹായങ്ങള്‍ക്കും യോഗാസനങ്ങള്‍ ശീലമാക്കാം.രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാനും പഞ്ചസാരയുടെ അളവ് നിയന്ത്രണത്തിലാക്കാനും യോഗമികച്ചതാണ്.
എല്ലുകള്‍ക്കും സന്ധികള്‍ക്കും കരുത്തുനല്‍കാന്‍ നല്ലതാണ്. ഓസ്റ്റിയോപൊറസിസ്, ആര്‍ത്രൈറ്റിസ് എന്നീ രോഗങ്ങള്‍ക്കും യോഗ ഫലപ്രദമാണ്.
മനസിനെ ശാന്തമാക്കാനും കാര്യങ്ങളെ ഓര്‍മിച്ചു വയ്ക്കാനും യോഗ സഹായിക്കും. ഉത്കണ്ഠ, വിഷാദം എന്നിവ അകറ്റാനും ഏകാഗ്രത വര്‍ധിപ്പിക്കാനും സഹായിക്കും.
















