സംസ്ഥാനത്ത് ക്ഷേമ പെന്‍ഷന്‍ വിതരണത്തിന് പണം അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവ് ഇറക്കി. 61 ലക്ഷത്തോളം വരുന്ന ഗുണഭോക്താക്കള്‍ക്ക് 860 കോടി രൂപയിലധികമാണ് പെന്‍ഷന്‍ നല്‍കാനായി അനുവദിച്ചത്. തുക വരും ദിവസങ്ങളില്‍ ലഭിച്ചു തുടങ്ങും.
1600 രൂപ വീതമാണ് പെന്‍ഷന്‍ ലഭിക്കുന്നത്. ബാങ്ക് അക്കൗണ്ടില്‍ പെന്‍ഷന്‍ ലഭിക്കുന്നവര്‍ക്ക് ഇന്നോ നാളെയോ പെന്‍ഷന്‍ ലഭിക്കും. സഹകരണ ബാങ്ക് ഏജന്റുമാര്‍ വഴി നേരിട്ട് പെന്‍ഷന്‍ വാങ്ങുന്നവര്‍ക്ക് തുടര്‍ന്ന് തുടര്‍ന്നുള്ള ദിവസങ്ങളിലായി പെന്‍ഷന്‍ ലഭിക്കുമെന്നും ധനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ഇനി രണ്ടു മാസ്റ്റര്‍ പെന്‍ഷന്‍ ആണ് കുടിശിയുള്ളത്.
STORY HIGHLIGHT : The government has issued an order allocating funds for the distribution of welfare pensions