തമിഴ് സിനിമയിലെ ഏറ്റവും ജനപ്രിയമായ നടന്മാരിൽ ഒരാളാണ് ദളപതി വിജയ്. നടനെ നായകനാക്കി എച്ച് വിനോദ് സംവിധാനം ചെയ്യുന്ന പടമാണ് ‘ജനനായകൻ’. വിജയ്‌യുടെ രാഷ്ട്രീയ പ്രവേശനത്തിന് മുന്നോടിയായി അഭിനയിക്കുന്ന അവസാന ചിത്രമാണ് ‘ജനനായകൻ’.
ഒരു പൊളിറ്റിക്കൽ കൊമേർഷ്യൽ എന്റർടൈനർ ആയി പുറത്തിറങ്ങുന്ന സിനിമ ഇതിനോടകം തന്നെ ചർച്ചകളിൽ ഇടം പിടിച്ചിട്ടുണ്ട്. ഇപ്പോഴിതാ സിനിമയുടെ ആദ്യ ടീസറിനെക്കുറിച്ചുള്ള അപ്‌ഡേറ്റ് പുറത്തുവന്നിരിക്കുകയാണ്. ജൂൺ 22 ന് രാത്രി 12 മണിക്ക് സിനിമയുടെ ആദ്യ ഗ്ലിംപ്സ് പുറത്തുവരുമെന്നാണ് അപ്ഡേറ്റ്. ‘സിംഹം എപ്പോഴും സിംഹം തന്നെയാണ്.
അവന്റെ ആദ്യ ഗർജ്ജനം ഇതാ വരുന്നു’, എന്ന ക്യാപ്ഷനോടെയാണ് നിർമാതാക്കൾ ടീസർ അപ്ഡേറ്റ് പങ്കുവെച്ചത്. ഒരു കൂട്ടത്തിന്റെ ഇടയിൽ നിൽക്കുന്ന വിജയ്‌യുടെ ചിത്രമാണ് പോസ്റ്ററിൽ കാണാനാകുന്നത്. പക്കാ മാസ് ടീസർ തന്നെ പ്രതീക്ഷിക്കാം എന്നാണ് ആരാധകർ സോഷ്യൽ മീഡിയയിൽ കുറിക്കുന്നത്. വിജയ്‌യുടെ അവസാന ചിത്രമായതിനാൽ വലിയ പ്രതീക്ഷകളോടെയാണ് സിനിമാപ്രേമികൾ ജനനായകൻ ടീസറിനായി കാത്തിരിക്കുന്നത്. സിനിമയുടെ ഷൂട്ടിംഗ് സെറ്റിൽ നിന്നുള്ള സ്റ്റില്ലുകളും വീഡിയോകളും സോഷ്യൽ മീഡിയയിൽ ഇതിനോടകം വൈറലാണ്.
ചിത്രത്തിൽ വിജയ് പൊലീസ് ആയിട്ടാണ് എത്തുന്നത്. ഈ ചിത്രം തെലുങ്കിൽ സൂപ്പർഹിറ്റായ നന്ദമുരി ബാലകൃഷ്ണ ചിത്രമായ ഭഗവന്ത് കേസരിയുടെ റീമേക്ക് ആണെന്ന് നേരത്തെ വാർത്തകൾ വന്നിരുന്നു. പിന്നാലെ അണിയറപ്രവർത്തകർ ഇത് നിഷേധിക്കുകയും ചെയ്തു. എന്നാൽ ഭഗവന്ത് കേസരിയിലെ ഒരു രംഗം ജനനായകനിൽ റീമേക്ക് ചെയ്യുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. 2026 ജനുവരി 9 ആണ് ‘ജനനായകൻ’ തിയേറ്ററിൽ എത്തുന്നത്. ബോബി ഡിയോള്‍, പൂജാ ഹെഡ്‌ഗെ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോന്‍, നരേന്‍, പ്രിയാമണി, മമിതാ ബൈജു തുടങ്ങി വമ്പന്‍ താരനിരയാണ് ജനനായകനില്‍ അണിനിരക്കുന്നത്. കെ വി എന്‍ പ്രൊഡക്ഷന്റെ ബാനറില്‍ വെങ്കട്ട് നാരായണ നിര്‍മിക്കുന്ന ഈ ചിത്രത്തിന് സംഗീതം ഒരുക്കുന്നത് അനിരുദ്ധ് രവിചന്ദര്‍ ആണ്. ജഗദീഷ് പളനിസ്വാമിയും ലോഹിത് എന്‍ കെയുമാണ് സഹനിര്‍മാണം.
A lion is always a lion
& his first roar is incoming 🔥June 22 | 12.00 AM#JanaNayaganTheFirstRoar #JanaNayagan#Thalapathy @actorvijay sir #HVinoth @hegdepooja @anirudhofficial @thedeol @_mamithabaiju @prakashraaj @menongautham #Priyamani @itsNarain @Jagadishbliss… pic.twitter.com/a0PZ67R4MF
— KVN Productions (@KvnProductions) June 20, 2025