ടെലിവിഷൻ രംഗത്ത് നിന്നും സിനിമയിലേക്കെത്തി പ്രേക്ഷകരുടെ മനസ്സ് കീഴടക്കിയ താരമാണ് നമിത പ്രമോദ്. താരം എന്ത് കൊണ്ട് വിവാഹം കഴിക്കുന്നില്ല എന്ന ചോദിയം ഇതിന് മിൻപും ആരാധകരുടെ ഭാഗത്ത് നിന്നും ഉയർന്നിട്ടുണ്ട്. ഇപ്പോഴിതാ ആരാധകരുടെ എല്ലാ ചോദ്യങ്ങൾക്കും ഉത്തരവുമായി എത്തിയിരിക്കുകയാണ് നമിത.
തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ ഫോളോവേഴ്‌സുമായി നടത്തിയ ലെറ്റ്‌സ് ടോക്ക് സെഷനിലാണ് നടിയുടെ പ്രതികരണം. വ്യക്തിജീവിതത്തെ കുറിച്ചും വിവാഹത്തെ കുറിച്ചുമെല്ലാം ഈ സെഷനിലൂടെ താരം സംസാരിച്ചു. വിവാഹത്തെ കുറിച്ചുള്ള അഭിപ്രായമെന്താണ്? എപ്പോഴാണ് വിവാഹം പ്ലാൻ ചെയ്തിരിക്കുന്നത്? എന്നീ ചോദ്യങ്ങൾക്കുള്ള മറുപടിയായി വിവാഹമെന്നത് ജീവിതത്തിലെ നിര്‍ണായക തീരുമാനങ്ങളിലൊന്നാണ്. കുറച്ചു വര്‍ഷങ്ങള്‍ക്കുള്ളില്‍ വിവാഹിതയാകാന്‍ താന്‍ ഉദ്ദേശിക്കുന്നുണ്ടെന്നും നമിത പറഞ്ഞു.
‘ആത്മാര്‍ഥമായി പറയുകയാണെങ്കില്‍ വിവാഹമെന്നത് ജീവിതത്തിലെ നിര്‍ണായക തീരുമാനങ്ങളിലൊന്നാണ്. നിങ്ങള്‍ വിവാഹം കഴിക്കാന്‍ തിരഞ്ഞെടുക്കുന്നയാള്‍ തീര്‍ച്ചയായും നിങ്ങളുടെ ജീവിതത്തിന്റെ രൂപീകരണത്തെ സ്വാധീനിക്കും. പരസ്പരം മനസ്സിലാക്കുന്ന, അവനവനായിരിക്കാന്‍ സാധിക്കുന്ന, വളരാനും മെച്ചപ്പെടാനും പരസ്പരം പ്രേരിപ്പിക്കുന്ന ഒരിടത്ത്, ഒരാളോടൊപ്പമായിരിക്കുക എന്നത് എന്നെ സംബന്ധിച്ച് പ്രധാനമാണ്. അതെ, കുറച്ചു വര്‍ഷങ്ങള്‍ക്കുള്ളില്‍ എനിക്ക് വിവാഹിതയാകണമെന്നുണ്ട്.’ നമിത കുറിച്ചു.
രാവും പകലും ജോലിചെയ്താണ് ഞാനിവിടെയെത്തിയത്. അത്ര എളുപ്പമല്ലാതിരുന്നിട്ടും ഒരുപാട് കാര്യങ്ങളിലൂടെ കടന്നുപോകേണ്ടിവന്നു. ഞാന്‍ സ്വപ്‌നം കണ്ട ജീവിതമാണ് ഞാന്‍ ജീവിക്കുന്നത്. മറ്റൊരു പ്രസ്താവനക്ക് മറുപടിയായി നമിത കുറിച്ചു.
STORY HIGHLIGHT: namitha pramod marriage plans
















