ജയ് മഹേന്ദ്രൻ എന്ന സൂപ്പർ ഹിറ്റ് വെബ് സീരീസിന് ശേഷം സൈജു കുറുപ്പ് – രാഹുൽ റിജി നായർ ടീം ഒന്നിക്കുന്ന പുതിയ ചിത്രം ‘ഫ്ലാസ്ക്’ ടീസര്‍ പുറത്ത് വിട്ട് അണിയറപ്രവർത്തകർ. ജ്യോതികുമാര്‍ എന്ന പോലീസ് കോണ്‍സ്റ്റബിളിന്റെ ജീവിതത്തിൽ ഉണ്ടാകുന്ന ചില അപ്രതീക്ഷിതവും രസകരവുമായ സംഭവവികാസങ്ങളാണ് ചിത്രം പറയുന്നത്. ചിത്രത്തിന്റെ ആദ്യ ടീസർ ആണ് ഇപ്പോൾ റിലീസ് ചെയ്തിരിക്കുന്നത്.
ഫസ്റ്റ് പ്രിന്റ് സ്റ്റുഡിയോയുടെ ബാനറില്‍ ചിത്രത്തിന്റെ സംവിധായകന്‍ രാഹുല്‍ റിജി നായര്‍ തന്നെയാണ് ചിത്രത്തിന്റെ നിര്‍മാണവും നിര്‍വഹിച്ചിരിക്കുന്നത്. ലിജോ ജോസഫ്, രതീഷ് എം.എം. എന്നിവരാണ് ചിത്രത്തിന്റെ മറ്റുനിര്‍മാതാക്കള്‍. ചിത്രത്തിന്റെതായി പുറത്തുവന്ന എല്ലാ ഗാനങ്ങൾക്കും മികച്ച പ്രേക്ഷക പിന്തുണയാണ് ലഭിച്ചിരുന്നത്.
സൈജു കുറുപ്പ്, സുരേഷ് കൃഷ്ണ എന്നിവർക്കൊപ്പം ചിത്രത്തിൽ സിദ്ധാര്‍ത്ഥ് ഭരതന്‍, അശ്വതി ശ്രീകാന്ത്, ബാലചന്ദ്രന്‍ ചുള്ളിക്കാട്, രഞ്ജിത് ശേഖര്‍, സിന്‍സ് ഷാന്‍, ശ്രീജിത്ത് ഗംഗാധരന്‍, അജേഷ് ബാബു എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഛായാഗ്രഹണം: ജയകൃഷ്ണന്‍ വിജയന്‍, സംഗീതം: സിദ്ധാര്‍ത്ഥ പ്രദീപ്, എഡിറ്റിങ്: ക്രിസ്റ്റി സെബാസ്‌റ്യന്‍.
STORY HIGHLIGHT: Flask movie teaser