തമിഴ്‌നാട് വാല്‍പ്പാറയില്‍ ആറു വയസുകാരിയെ പുലി പിടിച്ചതായി അമ്മയുടെ പരാതി. ജാര്‍ഖണ്ഡ് സ്വദേശികളായ കുടുംബമാണ് കുട്ടിയെ പുലി പിടിച്ചതായി പരാതി നല്‍കിയിരിക്കുന്നത്. വീടിനകത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ പുലി കടിച്ചു കൊണ്ടുപോയെന്നാണ് അമ്മ പറയുന്നത്. തമിഴ്‌നാട് വനം വകുപ്പ് ഉദ്യോഗസ്ഥരും പോലീസും പല സംഘങ്ങളായി തിരിഞ്ഞ് കുട്ടിക്കായി തിരച്ചില്‍ നടത്തുന്നു.
വാല്‍പ്പാറയ്ക്കടുത്ത് പച്ചൈമലൈ എന്ന സ്ഥലത്താണ് സംഭവം. അമ്മ വീടിന് സമീപത്തെ ജലസംഭരണിയില്‍ നിന്ന് വെള്ളം ശേഖരിക്കാന്‍ പോയപ്പോഴാണ് സംഭവം. കിട്ടിയെ കടിച്ചു വലിച്ച് തേയിലത്തോട്ടത്തിനകത്തേക്ക് കൊണ്ടുപോയെന്നാണ് അമ്മ നല്‍കിയിരിക്കുന്ന മൊഴി. തൊഴിലാളിയായ സ്ത്രീയെയും പുലി കടിച്ചുകൊണ്ടു പോയിരുന്നു. അതിന് പിന്നാലെയാണ് പുതിയ സംഭവം.
STORY HIGHLIGHT : Leopard attack in Tamil Nadu Valparai
















