തെഹ്‌റാന്‍: ഇസ്രായേലില്‍ കനത്തനാശം വിതച്ച് വീണ്ടും ഇറാന്‍ ആക്രമണം. വടക്കൻ ഇസ്രയേലിലാണ് ഇറാൻ മിസൈൽ ആക്രമണം നടത്തിയത്. ആക്രമണത്തിൽ ഇരുപതോളം പേർക്ക് പരുക്കേറ്റിട്ടുണ്ട്. ഹൈഫയിലും തെല്‍അവീവിലും മിസൈലുകള്‍ പതിച്ചു. ഇസ്രായേലിലെ പലയിടങ്ങളിലും അപായ സൈറണ്‍.
ജനീവയില്‍ ഇറാൻ വിദേശകാര്യമന്ത്രി അറഗ്ചിയും യൂറോപ്യൻ യൂണിയനിലെ വിദേശകാര്യ മന്ത്രിമാരും തമ്മിലുള്ള ചർച്ച പുരോഗമിക്കുന്നതിനിടെയാണ് ആക്രമണം നടന്നത്. ഇറാൻ, യുകെ, ജർമനി, ഫ്രാൻസ് എന്നീ രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാരും യൂറോപ്യൻ യൂണിയൻ വിദേശനയ മേധാവിയുമാണ് ഇറാനൊപ്പം ചർച്ചയിൽ പങ്കെടുക്കുന്നത്. ഇസ്രയേലും ഇറാനും തമ്മിലുള്ള സംഘർഷത്തിൽ നയതന്ത്ര പരിഹാരം കാണുന്നത് ലക്ഷ്യമിട്ടാണ് ചർച്ച. ആണവ സമ്പുഷ്ടീകരണം അവസാനിപ്പിക്കാൻ പ്രതിനിധികൾ ഇറാനോട് ആവശ്യപ്പെട്ടെന്നാണ് വിവരം.
ഇറാനിലും ഇസ്രായേലിന്റെ കനത്ത ആക്രമണം. ആണവ പദ്ധതി ഉപേക്ഷിക്കില്ലെന്ന് ജനീവാ യോഗത്തില്‍ ഇറാന്‍. അമേരിക്കയുമായുള്ള ആണവ ചര്‍ച്ച തുടരാന്‍ ഇറാനോട് നിര്‍ദേശിച്ചെന്ന് യൂറോപ്യന്‍ രാജ്യങ്ങള്‍. ആക്രമണം അവസാനിപ്പിക്കാന്‍ ഇസ്രായേലിനോട് പറയില്ലെന്ന് അമേരിക്ക. സാഹചര്യം വന്നാല്‍ വെടിനിര്‍ത്തലിനെ പിന്തുണക്കുമെന്ന് ട്രംപ്. ‘രണ്ടാഴ്ച സമയം നല്‍കിയത് ഇറാന് ബോധം വരാനാണ്’ ട്രംപ് പറഞ്ഞു.