ഗവര്‍ണര്‍ രാജേന്ദ്ര അർലേക്കർക്കെതിരെ വിമര്‍ശനവുമായി സിപിഐഎം ജനറല്‍ സെക്രട്ടറി എം എ ബേബി. ഇരിക്കുന്ന സ്ഥാനം എത്രമാത്രം മഹത്വമുള്ളതാണെന്ന് ഗവര്‍ണര്‍മാര്‍ മനസ്സിലാക്കണമെന്നും എം എ ബേബി പറഞ്ഞു.
മോദിയും അമിത് ഷായും മോഹന്‍ ഭാഗവതും ചേര്‍ന്ന് ആര്‍എസ്എസ്സുകാരെ ഗവര്‍ണറായി നിയമിക്കുന്നു. ഗവര്‍ണര്‍ പദവി ഏറ്റെടുത്താല്‍, അവര്‍ ആര്‍എസ്എസ് കാര്യവാഹകരായി പ്രവര്‍ത്തിക്കുകയാണെന്നും എം എ ബേബി ആരോപിച്ചു.
ആര്‍എസ്എസ് ഭരണഘടനയെ മാനിക്കുന്നില്ല. ഇന്ത്യ ഭരിക്കുന്നത് ഡല്‍ഹിയില്‍ നിന്നുമാത്രമല്ല, നാഗ്പൂരിലെ ആര്‍എസ്എസ് കേന്ദ്രത്തിലൂടെയും ആണെന്ന് തെളിയിക്കുന്നതാണ് ഇത്തരം സംഭവങ്ങളെന്ന്
അദ്ദേഹം പറഞ്ഞു.
മോദി ഭരണത്തില്‍ രാജ്ഭവനുകള്‍ വിവാദ കേന്ദ്രങ്ങളായി മാറിയിട്ടുണ്ട്. കേരളത്തില്‍ ഗവര്‍ണറുടെ ഇത്തരം സമീപനങ്ങള്‍ക്ക് എതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍ ശക്തമായി പ്രതികരിക്കുന്നുണ്ടെന്നും എം എ ബേബി കൂട്ടിച്ചേര്‍ത്തു.