മഴക്കാലമായാല്‍ വാഹനങ്ങളൊന്നും കഴുകാൻ ആരും മെനക്കെടാറില്ല. മഴനനഞ്ഞ് അഴുക്കൊക്കെ അങ്ങ്ഹനങ്ങൾ കഴുകാനാരും മെന പൊയ്‌ക്കൊളും എന്നാണ് അവരുടെ ധാരണ. അങ്ങനെ മഴയത്തിറക്കി ഇട്ടാല്‍ വണ്ടി വൃത്തിയാകുമോ? മഴക്കാലത്ത് അപ്പോള്‍ വാഹനം കഴുകണ്ടേ? ഉത്തരം ഇങ്ങനെയാണ്..
മഴക്കാലത്തും വാഹനം കഴുകണം കാരണം ഇതൊക്കെയാണ്
മഴക്കാലത്തും വാഹനം കഴുകണം. കാരണം മഴക്കാലത്ത് കാറിന്റെ പുറംഭാഗത്താണ് ഏറ്റവും കൂടുതല്‍ കേടുപാടുകള്‍ സംഭവിക്കുന്നത്. മഴവെള്ളത്തിലെ അസിഡിക് മാലിന്യങ്ങള്‍ കാറിന്റെ പെയിന്റിലെ ക്ലിയര്‍ കോട്ടിനെ ഇല്ലാതാക്കുകയും പെയിന്റ് മങ്ങാനും കേടുപാടുകള്‍ സംഭവിക്കാനും തുരുമ്പെടുക്കാനും വരെ കാരണമാകും. മഴക്കാലത്ത് രണ്ട് ദിവസം കൂടുമ്പോഴെങ്കിലും കാറുകള്‍ കഴുകി വൃത്തിയാക്കേണ്ടതുണ്ട്. ഒരിക്കലും നനഞ്ഞവാഹനം കവറിട്ട് മൂടി വയ്ക്കുകയുമരുത്. ഇത് തുരുമ്പ് പിടിക്കാന്‍ കാരണമാകും.
അതുപോലെ തന്നെ മഴക്കാലത്ത് വാഹനം ഉപയോഗിക്കുമ്പോള്‍ വിന്‍ഡ്ഷീല്‍ഡില്‍ അഴുക്ക് പറ്റിപ്പിടിക്കുന്നത് പ്രധാനപ്പെട്ട പ്രശ്‌നമാണ്. കാര്‍ നമ്മള്‍തന്നെ വൃത്തിയാക്കിയാല്‍ വിന്‍ഡ്ഷീല്‍ഡിലെ അഴുക്ക് വൃത്തിയാവുകയും ഡ്രൈവിംഗില്‍ തടസമാകാതിരിക്കുകയും ചെയ്യും.
മഴക്കാലത്ത് വണ്ടിയുമായി പുറത്തിറങ്ങുമ്പോള്‍ അടിവശത്ത് ചെളി അടിച്ച് കയറുന്നതിനാല്‍ ബ്രേക്കിംഗ് സംവിധാനത്തിലും കേടുപാടുണ്ടായേക്കാം. നന്നായി വൃത്തിയായി സൂക്ഷിക്കുകയാണെങ്കില്‍ ഈ പ്രശ്‌നത്തിനും പരിഹാരം ലഭിക്കും.
മഴക്കാലത്ത് വണ്ടിയുടെ ഉള്‍ഭാഗത്തും ശ്രദ്ധിക്കേണ്ട പല കാര്യങ്ങളുണ്ട്. ഈര്‍പ്പവും തണുപ്പും നിരന്തരമായി ഏല്‍ക്കുന്നതുകൊണ്ട് കാറിനുള്ളില്‍ പൂപ്പല്‍ വരാന്‍ സാധ്യതയുണ്ട്. അതുകൊണ്ടുതന്റെ കാറിന്റെ ഉള്‍വശം നനയാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. വാക്വം ചെയ്യലും വൃത്തിയാക്കലും ഇടയ്ക്കിടെ ഉണ്ടെങ്കില്‍ ഇങ്ങനെയുളള പ്രശ്‌നങ്ങളും ഒഴിവാക്കാം.
content highlight: Car wash