പുതുച്ചേരിയില്‍ ക്രിപ്‌റ്റോ കറന്‍സി തട്ടിപ്പുമായി ബന്ധപ്പെട്ട് നടിമാരായ കാജല്‍ അഗര്‍വാള്‍, തമന്ന ഭാട്ടിയ എന്നിവര്‍ക്ക് നോട്ടിസ് അയയ്ക്കാന്‍ സൈബര്‍ ക്രൈം പൊലീസ്.
മുന്‍ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരന്റെ 98 ലക്ഷത്തോളം രൂപ തട്ടിയെന്ന പരാതിയിലെ അന്വേഷണത്തില്‍ അഷ്‌പെ എന്ന വെബ്‌സൈറ്റ് നിര്‍മിച്ചയാള്‍ അടക്കം 5 പേര്‍ പിടിയിലായിരുന്നു.
ഇവരില്‍ നിന്ന് 2 കാറുകള്‍, മൊബൈല്‍ ഫോണ്‍, ലാപ്‌ടോപ്, പണം എന്നിവയും പിടിച്ചെടുത്തു.
കാജല്‍ അഗര്‍വാള്‍, തമന്ന ഭാട്ടിയ എന്നിവര്‍ കമ്പനിയുടെ ഉദ്ഘാടനത്തിനും പ്രചാരണത്തിനും പണം കൈപ്പറ്റിയതായി പൊലീസ് പറയുന്നു. കാജല്‍ അഗര്‍വാളിന് 28 ലക്ഷം രൂപയും തമന്ന ഭാട്ടിയയ്ക്ക് 34 ലക്ഷം രൂപയും നല്‍കിയെന്നാണ് ആരോപണം.
ഇതേത്തുടര്‍ന്നാണ് ഇരുവര്‍ക്കും നോട്ടിസ് അയയ്ക്കാന്‍ പൊലീസ് തീരുമാനിച്ചത്. കേസിലെ പ്രധാന പ്രതിയായ ദുബായ് സ്വദേശിയെ അറസ്റ്റ് ചെയ്യാനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്നു സൈബര്‍ ക്രൈം പൊലീസ് അറിയിച്ചു.