എ ഐ കാരണം ആമസോണിൽ പലരുടെയും ജോലി നഷ്ടമാകാൻ സാധ്യതയുണ്ടെന്ന് സി.ഇ.ഒ ആൻഡി ജാസ്സി. മാർച്ച് അവസാനത്തോടെ ആമസോണിലെ 1.5 മില്യൺ ജീവനക്കാരെ പിരിച്ചുവിടാൻ സാധ്യത.
നിർമിത ബുദ്ധിയുടെ സാധ്യതകൾ വിപുലമാക്കപ്പെടുന്നതിനാൽ വരും വർഷങ്ങളിൽ ജീവനക്കാരുടെ എണ്ണം ഗണ്യമായി കുറയുമെന്നാണ് ആമസോൺ സി.ഇ.ഒ. ആൻഡി ജാസ്സി പറയുന്നത്. ജീവനക്കാർക്കായുള്ള സന്ദേശത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
“ചില ഡിപ്പാർട്‌മെന്റുകളിൽ ജോലി ചെയ്യുന്നവരുടെ എണ്ണം കുറയാൻ സാധ്യതയുണ്ട്. മറ്റ് ചിലതിൽ തൊഴിൽ സാധ്യതകൾ കൂടിയേക്കാം. എ.ഐ. ലോകത്തെ എങ്ങോട്ടാണ് കൊണ്ടുപോകുന്നതെന്ന് ഇപ്പോൾ പ്രവചിക്കാൻ പറ്റില്ല- ആൻഡി ജാസ്സി സന്ദേശത്തിൽ പറയുന്നു. എ.ഐ. സാങ്കേതിക വിദ്യ എങ്ങനെ തൊഴിലിൽ ഉപയോഗിക്കാമെന്ന് പഠിക്കണമെന്നും ജീവനക്കാരോട് സി.ഇ.ഒ. ഉപദേശിച്ചു. 1.5ദശലക്ഷം തൊഴിലാളികളെ അഭിസംബോധന ചെയ്തുള്ള സി.ഇ.ഒ.യുടെ കത്ത് കൂട്ടപിരിച്ചുവിടലിനുള്ള മുന്നൊരുക്കമാണെന്നാണ് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്. സമീപ വർഷങ്ങളിൽ ആമസോൺ പതിനായിരക്കണക്കിന് തൊഴിലാളികളെ പിരിച്ചുവിട്ടിട്ടുണ്ട്. 2022 ൽ, കമ്പനി 27,000 ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു.
content highlight: Amazon
















