ആലപ്പുഴയിൽ തെരുവ് നായ ആക്രമണത്തിൽ 45 കാരന് കടിയേറ്റു. ചമ്പക്കുളം സ്വദേശി ടിറ്റോയ്ക്കാണ് തെരുവ് നായയുടെ കടിയേറ്റത്. കടിച്ച നായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചിച്ചുണ്ട്. തെരുവ് നായയുടെ കടിയേറ്റ ശേഷം ടിറ്റോ തന്നെയാണ് നായയെ പിടികൂടി പരിശോധനയ്ക്ക് കൊണ്ടുപോയത്.
അതേസമയം വിവിധ ജില്ലകളിലായി കഴിഞ്ഞ ദിവസങ്ങളിൽ തെരുവ് നായ ആക്രമണം രൂക്ഷമായി തുടരുകയാണ്.