കുട്ടികൾക്ക് എന്തെങ്കിലും സ്പെഷ്യൽ ആയി ഉണ്ടാക്കി കൊടുക്കാൻ ഇഷ്ടമുള്ളവരാണോ? എങ്കിൽ ഈ റെസിപ്പി ഒന്ന് ട്രൈ ചെയ്തു നോക്കൂ..
ആവശ്യമായ ചേരുവകൾ
- പഴുത്ത മാങ്ങ – 3 എണ്ണം
- പഞ്ചസാര – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ആദ്യം മാങ്ങ കഴുകി തൊലി കളഞ്ഞ ശേഷം ചെറിയ കഷ്ണങ്ങൾ ആക്കി മുറിച്ചെടുക്കുക. ഒരു മിക്സി ജാറിലേക്കു മാങ്ങ കഷ്ണങ്ങളും പഞ്ചസാരയും ചേർത്ത് നന്നായി അടിച്ചെടുക്കുക .ശേഷം സ്റ്റിക് ഐസ് ഉണ്ടാക്കുന്ന മോൾഡിലോ അല്ലെങ്കിൽ ഡിസ്പോസിബിൾ ഗ്ലാസ്സിലോ സ്റ്റീൽ ഗ്ലാസ്സിലോ മാങ്ങ ജ്യൂസ് ഒഴിക്കുക .ശേഷം അലൂമിനിയം ഫോയിൽ പേപ്പർ വച്ച് മൂടി നടുവിലായി ഐസ് സ്റ്റിക് ഇറക്കി കൊടുക്കുക .ഒരു 8 മണിക്കൂർ ഫ്രീസറിൽ വച്ച് തണുപ്പിക്കുക. ഐസ് എടുക്കാൻ ആയി നേരിയ ചൂട് വെള്ളത്തിൽ മോൾഡോ / ഗ്ലാസ്സോ ഇറക്കി വയ്ക്കണം.