വളരെ എളുപ്പത്തിൽ രുചികരമായി ഒരു ജാം തയ്യാറാക്കിയാലോ? രുചികരമായ മാമ്പഴ ജാം, കിടിലൻ സ്വാദാണ്.
ആവശ്യമായ ചേരുവകൾ
- മാമ്പഴം 2 എണ്ണം
- പഞ്ചസാര അര കപ്പ്
- നാരങ്ങ നീര് 1 ടീസ്പൂൺ
തയ്യാറാക്കുന്ന വിധം
ആദ്യം രണ്ട് മാമ്പഴം വെള്ളം ചേർക്കാതെ പൾപ്പ് രൂപത്തിൽ അരച്ചെടുക്കുക. ശേഷം ചുവടു കട്ടിയുള്ള പാത്രത്തിൽ ഈ പൾപ്പും അര കപ്പ് പഞ്ചസാരയും ചേർത്ത് ചെറുതീയിൽ വച്ച് കുറുക്കിയെടുക്കുക. കുറുകി കിട്ടിയ മിശ്രിതത്തിൽ ഒരു ടീസ്പൂൺ നാരങ്ങനീരും ചേർത്ത് ഇറക്കി വയ്ക്കുക. രുചികരമായ മാംഗോ ജാം തയ്യാർ.