ഇനി നെയ്മീൻ വാങ്ങിക്കുമ്പോൾ ഇതുപോലെ ഫ്രൈ ചെയ്തുനോക്കൂ.. ഉച്ചയ്ക്ക് ഊണിനൊപ്പം കഴിക്കാന്‍ ഇത് ഉഗ്രനാണ്.
ആവശ്യമായ ചേരുവകൾ
- നെയ്മീൻ (ഏതു മീനായാലും മതി)- 1.5 കിലോ
മസാലക്ക് വേണ്ടത്:
- 1. ഉപ്പ് -1 ടീസ്പൂൺ
- 2. മഞ്ഞൾ പൊടി -1 ടീസ്പൂൺ
- 3. ഇഞ്ചി- വെളുത്തുള്ളി പേസ്റ്റ് – 1 ടേബിൾ സ്പൂൺ
- 4. കാശ്മീരി മുളകു പൊടി – 3 ടീസ്പൂൺ
- 5. കുരുമുളക് പൊടി -1 ടീസ്പൂൺ
- 6. കോൺഫ്ളർ -1.5 ടേബിൾസ്പൂൺ
- 7. നാരങ്ങാ നീര് – 1.5 നാരങ്ങയുടേത്
- 8. വെള്ളം – ആവശ്യത്തിന്
- 9. വെളിച്ചെണ്ണ – വറുക്കാൻ ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
കഴുകി വൃത്തിയാക്കി വെച്ചിരിക്കുന്ന മീനിലേക്ക് ഒന്ന് മുതൽ എട്ട് വരെയുള്ള ചേരുവകൾ നന്നായി ഇളക്കി, തേച്ചു പിടിപ്പിച്ച് അര മണിക്കൂർ മാറ്റി വെക്കുക. അര മണിക്കൂർ കഴിഞ്ഞു ഒരു പാൻ ചൂടാക്കി വെളിച്ചെണ്ണ ഒഴിച്ചു അതിലേക്ക് മസാല പുരട്ടി വെച്ചിരിക്കുന്ന മീൻ ഓരോന്നായി ഇട്ടു കൊടുക്കുക. ഇനി അതിലേക്ക് കുറച്ചു കറിവേപ്പിലയും പച്ചമുളകും ഇട്ടു കൊടുത്തു ഒരു വശം നന്നായി മൊരിഞ്ഞു വരുമ്പോൾ മറുവശം കൂടി മൊരിച്ചെടുത്താൽ നല്ല അടിപൊളി മീൻ ഫ്രൈ റെഡി.