മൈസൂരിൽ മൊബൈൽ ഫോണിന് അടിമയെന്നാരോപിച്ച് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ഭർത്താവ് പിടിയിൽ. ഉഡുപ്പി ജില്ലയിലെ ബ്രഹ്മവാരയിൽ വ്യാഴാഴ്ചരാത്രിയാണ് സംഭവം നടന്നത്.
ഹിലിയാന ഗ്രാമത്തിലെ രേഖയെ അരിവാൾകൊണ്ടാണ് ഭർത്താവ് ഗണേഷ് വെട്ടിക്കൊലപ്പെടുത്തിയത്.
മദ്യത്തിനടിമയായ ഗണേഷ്, ഫോൺ ഉപയോഗത്തെച്ചൊല്ലി ഭാര്യയുമായി വഴക്കിട്ടു. തുടർന്ന് തർക്കത്തിനിടെ അടുക്കളയിൽ സൂക്ഷിച്ച അരിവാളെടുത്ത് ഭാര്യയുടെ കഴുത്തിന് വെട്ടുകയായിരുന്നെന്ന് പോലീസ് പറഞ്ഞു.
രേഖ സംഭവസ്ഥലത്തുതന്നെ മരിച്ചു. സംഭവത്തിൽ ശങ്കരനാരായണ പൊലീസ് കേസെടുത്തു.