ചോറിന് കൂട്ടായി പയർ തോരൻ ഉണ്ടെങ്കിൽ കുശാലായി. നിമിഷനേരം കൊണ്ട് വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ സാധിക്കുന്ന ഒരു വിഭവമാണ് നാടൻ അച്ചിങ്ങ പയർ തോരൻ. എളുപ്പത്തിൽ പയർ തോരൻ എങ്ങനെ തയ്യറാക്കാം എന്ന് നോക്കിയാലോ.
ചേരുവകൾ
അച്ചിങ്ങ പയർ – 250 ഗ്രാം
ചെറിയ ഉള്ളി – 5-6 എണ്ണം (ചതച്ചത്)
പച്ചമുളക് – 2-3 എണ്ണം (ചതച്ചത്)
തേങ്ങ – അര കപ്പ് (ചതച്ചത്)
മഞ്ഞൾപ്പൊടി – ¼ ടീസ്പൂൺ
കടുക് – ½ ടീസ്പൂൺ
കറിവേപ്പില – 1 തണ്ട്
വെളിച്ചെണ്ണ – 2 ടേബിൾസ്പൂൺ
ഉപ്പ് – ആവശ്യത്തിന്
തയ്യറാക്കുന്ന വിധം
ഒരു പാനിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോൾ കടുക് പൊട്ടിക്കുക. ശേഷം കറിവേപ്പിലയും, ചതച്ച ചെറിയ ഉള്ളിയും, പച്ചമുളകും ചേർത്ത് വഴറ്റുക. അതിലേക്ക് ചെറുതായി അരിഞ്ഞു വെച്ച അച്ചിങ്ങ പയർ, അരച്ച് വെച്ച തേങ്ങയും മഞ്ഞൾപ്പൊടിയും, ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി യോജിപ്പിച്ച് അടച്ചു വെച്ച് വേവിക്കുക. ഇടയ്ക്കിടെ ഇളക്കി കൊടുക്കണം. തോരൻ വെന്ത് കഴിയുമ്പോൾ വാങ്ങാം.
STORY HIGHLIGHT : Payar Thoran
















