രാവിലെ പുട്ടും കടലയും, അപ്പവും മുട്ടക്കറിയുമൊക്കെ കഴിച്ചിരുന്ന മലയാളികളുടെ മെനുവിലേക്ക് അടുത്തിടെ കയറിക്കൂടിയ ഭക്ഷണമാണ് ഓട്സ്. ശരീരഭാരം കുറയ്ക്കാനും പ്രമേഹം നിയന്ത്രിക്കാനുമെല്ലാം ഓട്സ് ഉപയോഗിക്കുന്നവരാണ് നമ്മളിൽ ഏറെയും പേർ. തയ്യറാക്കിയാലോ ബ്രേക്ക് ഫാസ്റ്റിന് ഒരു ഓട്സ് പുട്ട്.
ചേരുവകൾ
ഓട്സ് – 2 കപ്പ്
വെള്ളം – ആവശ്യത്തിന്
ഉപ്പ് – പാകത്തിന്
തേങ്ങ ചിരകിയത് – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ചുവടു കട്ടിയുള്ള പാത്രത്തിൽ ഇട്ട് ഓട്സ് വറുത്തെടുക്കുക. ഇത് ആറിക്കഴിഞ്ഞ് തരുതരുപ്പായി പൊടിച്ചെടുക്കുക. ഹിഷാം ഇതിലേക്ക് ആവശ്യത്തിന് വെള്ളം, ഉപ്പ് എന്നിവ ചേർത്ത് നന്നായി ഇളക്കി ഓട്സ് പൊടിച്ചതിൽ തളിച്ച് ഇളക്കിയെടുക്കുക. ഇനി ഇത് പതിനഞ്ചു മിനിറ്റ് അടച്ചു വയ്ക്കുക. ഇനി പുട്ടുകുടത്തിൽ കാൽ ഭാഗം വെള്ളം ഒഴിച്ച് തിളക്കാൻ വയ്ക്കുക. തിളച്ച് വരുമ്പോഴേക്കും പുട്ടുകുറ്റിയിൽ ചില്ലിട്ട് കുറച്ചു തേങ്ങ ചിരകിയതിട്ട് കുറച്ചു മാവു ചേർത്ത് പിന്നേയും തേങ്ങ ചിരകിയത് ചേർക്കുക. വെള്ളം തിളക്കുമ്പോൾ പുട്ടുകുറ്റി വച്ച് വേവിച്ചെടുക്കാം
STORY HIGHLIGHT : oats puttu
















