കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ഒരു വിഭവമാണ് സാൻഡ്‌വിച്ച്. സ്കൂൾ വിട്ട് വീട്ടിൽ ക്ഷീണിച്ച് എത്തുന്ന കുട്ടികൾക്ക് വെറൈറ്റി ആയൊരു വെജിറ്റബിൾ സാൻഡ്‌വിച്ച് എങ്ങനെ തയ്യറാക്കാം എന്ന് നോക്കിയാലോ.
ചേരുവകൾ
ബ്രഡ് – 6 സ്ലൈസ്
തക്കാളി – 2 എണ്ണം
കുക്കുമ്പർ – ഒരെണ്ണം
ബട്ടർ – ആവശ്യത്തിന്
ചീസ് – ആവശ്യത്തിന്
കുരുമുളകുപൊടി – 1/2 ടേബിൾ
തയാറാക്കുന്ന വിധം
ആദ്യം ബ്രെഡിന്റെ നാലു സൈഡും കട്ട് ചെയ്യുക. ഇനി ഇതിലേക്ക് ആവശ്യമായ തക്കാളി, കുക്കുമ്പർ വട്ടത്തിൽ മുറിച്ചു വെക്കുക. ശേഷം ബട്ടർ ഗ്രേറ്റ് ചെയ്യുക, ചീസ് ഗ്രേറ്റ് ചെയ്യുക. 3 ബ്രഡ് പീസ് നിരത്തി വക്കുക. അതിനുമുകളിൽ കുക്കുമ്പർ, തക്കാളിയും വെക്കുക. ഗ്രേറ്റ് ചെയ്തു വച്ച ബട്ടർ, ചീസ് മുകളിൽ സ്പ്രെഡ് ചെയ്യുക. ശേഷം കുറച്ചു കുരുമുളകുപൊടി വിതറി കൊടുക്കുക. ഇനി 3 ബ്രഡ് പീസ് വെച്ച് ഈ ഫിൽ ചെയ്തു വച്ചത് അടക്കുക. ഇനി മുറിച്ച് കഴിക്കാം . ആവശ്യമെങ്കിൽ മയോനൈസ് ഉപയോഗിക്കാം.
STORY HIGHLIGHT : Vegetable Sandwich
















