എളുപ്പത്തിൽ തയ്യറാക്കാൻ പറ്റുന്ന വിഭവമാണ് പാൻ കേക്ക്. കുട്ടികള്‍ക്ക് നല്‍കാവുന്ന വളരെ രുചികരമായ ഓറഞ്ച് പാന്‍കേക്ക് എങ്ങനെ എളുപ്പത്തിൽ വീട്ടിൽ തന്നെ തയ്യാറാക്കാം എന്ന് നോക്കിയാലോ.
ചേരുവകൾ
മൈദ – 200 ഗ്രാം
ബേക്കിങ്ങ് സോഡ – 1 ടീസ്പൂണ്‍
മുട്ട – 1 എണ്ണം
പഞ്ചാസാര -2 ടേബിള്‍സ്പൂണ്‍
ഏലയ്ക്കാപ്പൊടി – 1/2 ടീസ്പൂണ്‍
പാല്‍ – ആവശ്യത്തിന്
ഓറഞ്ച് ജ്യൂസ് – ഒരു കപ്പ്
ഉപ്പ് – ഒരു നുള്ള്
തയ്യാറാക്കുന്ന വിധം
മൈദയും ബേക്കിങ് സോഡയും നന്നായി മിക്‌സ് ചെയ്യുക. മുട്ട, പഞ്ചസാര, ഏലയ്ക്കാപ്പൊടി. ഉപ്പ്, ഓറഞ്ച് ജ്യൂസ് എന്നിവ ഒന്ന് മിക്‌സിലടിച്ചെടുക്കാം. ഇതിനൊപ്പം പാലും ചേര്‍ത്തും മൈദ നന്നായി യോജിപ്പിച്ചെടുക്കുക. 10 മിനിട്ട് ഈ മിശ്രിതം അടച്ചുവെയ്ക്കാം. ദോശമാവിന്റെ പാകത്തില്‍ വേണം യോജിപ്പിച്ചെടുക്കാന്‍. ശേഷം പാന്‍ ചൂടാക്കി അതിലേയ്ക്ക് ബട്ടര്‍ ഇട്ട് കൊടുക്കാം. ഒരു തവി മാവൊഴിച്ച് രണ്ടു വശവും മൊരിച്ചെടുക്കാം . ഇനി തേനൊഴിച്ച് വിളമ്പാം.
STORY HIGHLIGHT : orange pancake
















