ചോറിന് ചമ്മന്തി ഉണ്ടെങ്കിൽ വേറെ ഒന്നും ആവശ്യമായി വരില്ല. എന്നാൽ എന്നും തയ്യാറാക്കുന്ന ചമ്മന്തിയിൽ നിന്നും വ്യത്യസ്തമായി ചെറുപയർ കൊണ്ടൊരു ചമ്മന്തി തയ്യാറാക്കിയാലോ.
ചേരുവകൾ
ചെറുപയർ – അര കപ്പ്
തേങ്ങ ചിരകിയത് – അര കപ്പ്
ഉപ്പ് – ആവശ്യത്തിന്
വെളുത്തുള്ളി – 2 എണ്ണം
കറിവേപ്പില – ആവശ്യത്തിന്
മുളക് പൊടി – അര സ്പൂൺ
തയ്യാറാക്കുന്ന വിധം
ആദ്യം ചെറുപയർ ഒന്ന് മൂപ്പിച്ചെടുക്കുക. മൂപ്പിച്ചെടുത്ത പയറും വെളുത്തുള്ളിയും ഉപ്പും ചേർത്ത് അരച്ച് എടുക്കുക. ഇനി ഇതിലേക്ക് തേങ്ങയും മുളകുപ്പൊടിയും കറിവേപ്പിലയും കുറച്ച് മാത്രം വെള്ളം ചേർത്ത് അരച്ചെടുക്കുക. ചെറുപയർ ചമ്മന്തി റെഡി.
STORY HIGHLIGHT: nadan cherupayar chammanthi
















