കേന്ദ്ര സാഹിത്യ അക്കാദമി യുവ പുരസ്‌കാരം ലഭിച്ച എഴുത്തുകാരന്‍ അഖില്‍ പി ധര്‍മജനെതിരെ ഫേസ്ബുക്ക് പോസ്റ്റുമായി എഴുത്തുകാരി ഇന്ദു മേനോന്‍. ഏത് അഖിലിനേക്കാളും തനിക്ക് പ്രിയപ്പെട്ടതാണ് ഭാഷയും സാഹിത്യവുമെന്നും നേരിട്ടോ അല്ലാതെയോ ജൂറിയെ സ്വാധീനിച്ചാണ് അഖില്‍ അവാര്‍ഡ് കരസ്ഥമാക്കിയിരിക്കുന്നതെന്നും ഇന്ദു മേനോന്‍ പറയുന്നു.
ഫേസ്ബുക്ക് പോസ്റ്റിൽ നിന്നും…
ദേശീയ അവാർഡുമായി ബന്ധപ്പെട്ട് ഞാനെന്തിനാണ് ഒരു ഒരു വിമർശന അഭിപ്രായം പറഞ്ഞത് എന്നതാണ് വളരെ ഡിപ്ലോമാറ്റിക്കായ രീതിയിൽ സൊസൈറ്റിയെ സുഖിപ്പിച്ചു നിർത്തുന്ന ആളുകൾ എന്നോട് ചോദിച്ചത്.ഭാവിയിൽ തങ്ങൾക്ക് കിട്ടാവുന്ന അക്കാദമി അവാർഡിന് ഇല്ലാതാക്കുമെന്നും, പ്രമുഖ എഴുത്തുകാരെയും രാഷ്ട്രീയ ഭേദമെന്യെ ഓശാന പാടുന്ന തല പണയം വെച്ച മനുഷ്യരെയും ശത്രുക്കളാക്കും എന്നുമൊക്കെയുള്ള ഭയത്തിൽ നാവ് പെട്ടിയിൽ വച്ച് പൂട്ടിയ – സ്വന്തം അഭിപ്രായം പ്രകടിപ്പിക്കാതെയും ഇരിക്കുന്ന ആളുകളെപ്പോലെയും അല്ല ഞാൻ.എനിക്ക് സത്യം എന്നും ശരി എന്നും തോന്നിയത് ഞാൻ വിളിച്ചു പറയും.
അഖിൽ പീ ധർമ്മജനുമായ ഒരു വ്യക്തിയുമായി എന്തെങ്കിലും തരത്തിലുള്ള പ്രശ്നമോ അയാൾക്ക് അവാർഡ് കിട്ടിയതിൽ വ്യക്തിപരമായ എന്തെങ്കിലും അസൂയയോ എനിക്കില്ല. അഖിൽ പി ധർമ്മജൻ എഴുതിയതുകൊണ്ട് വിറ്റതുകൊണ്ട് ഇന്ദു മേനോൻ എഴുതാനോ വിൽക്കാനോ പോകുന്നില്ല എഴുതാതിരിക്കാനോ വിൽക്കാതിരിക്കാനോ പോകുന്നില്ല. എനിക്കും നിങ്ങളുടെ പൾപ്പിനും തമ്മിൽ എന്താണ് ഹേ?
അഖിലിന്റെ പുസ്തകത്തിൻ്റെ കള്ളക്കോപ്പികൾ പിഡിഎഫ് ആയി ഒരുപാട് ടെലഗ്രാം ഗ്രൂപ്പുകൾ, സാമൂഹ്യ മാധ്യമങ്ങളിൽ വ്യാപിപ്പിച്ച സമയത്ത് എനിക്ക് കഴിയാവുന്ന രീതിയിൽ പരമാവധി ആ ഗ്രൂപ്പുകൾക്കെതിരെ പരാതി കൊടുക്കുകയും പ്രസാധകനെ തൽസമയം ലിങ്ക് അടക്കം ഗ്രൂപ്പിൻറെ വിവരങ്ങൾ കൊണ്ടു അയച്ചു നൽകുകയും അയാൾക്കെതിരെ അന്ന് നടന്ന അയാളുടെ പുസ്തകത്തിൻറെ വിപണി നശിപ്പിക്കുവാൻ വേണ്ടി ഒരു സംഘം ആളുകൾ ഇറങ്ങിയ സമയത്ത് അയാൾക്കൊപ്പം നിൽക്കുകയും എത്രയോ ടെലിഗ്രാം ഗ്രൂപ്പുകൾ അടക്കം പിഡിഎഫ് എൻറെ പേരിൽ ബ്ലോക്ക് ചെയ്യിക്കുകയും ചെയ്തിട്ടുണ്ട്. ഞാൻ അനുകൂലമായി ഇട്ട പോസ്റ്റ് ഇപ്പോഴും എൻറെ വാളിൽ കാണാം. ഒരാൾ ഒരു പുസ്തകം എഴുതുന്നതും അത് വിൽക്കുന്നതും തടയാൻ വേണ്ടി ഏത് സംഘക്കാർ നിന്നാലും അയാൾക്കൊപ്പം നിൽക്കുക എന്നതാണ് എൻറെ ശരി.
അയാൾ പറയുന്നതുപോലെ തന്നെ വ്യക്തിപരമായി വളരെ ഊഷ്മളമായ ഒരു കണ്ടുമുട്ടൽ മാത്രമാണ് ഞങ്ങൾക്കിടയിൽ ഉണ്ടായിട്ടുള്ളത്.എനിക്ക് വ്യക്തിപരമായ അല്ലാതെയോ ഒരുതരത്തിലുള്ള സ്പർദ്ധയോ വഴക്കോ ഉണ്ടായിട്ടും ഇല്ല
അഖിൽ തൻറെ നിഷ്കളങ്കവും അത്യധികം മാന്യവുമായ ഡിപ്ലോമാറ്റിക് പെരുമാറ്റത്തിലൂടെ എന്നെ മാത്രം വിമർശിച്ച് എന്നെ മാത്രം ടാർഗറ്റ് ചെയ്ത് സാമൂഹ്യ മാധ്യമങ്ങളിൽ തൻറെ ഫാൻസിനിട്ട് കൊടുത്തത് എനിക്ക് മനസ്സിലായിട്ടില്ല എന്ന് ആരും കരുതേണ്ടതില്ല. “ എത്ര നന്നായാണ് അയാൾ നിങ്ങളുമായുള്ള ബന്ധത്തെ കുറിച്ച് പറയുന്നത്.? “അതാണ് പോയിൻറ് എത്രയോ അധികം ആളുകൾ അഖിലിന്റെ പുസ്തകത്തിൻറെ ക്വാളിറ്റി കുറവിനെ കുറിച്ച് അത് ട്രാഷ് ആണ് എന്നതിനെക്കുറിച്ച് ജൂറി അംഗങ്ങൾ വളരെ പ്രത്യക്ഷമായ പ്രജനപക്ഷപാതമാണ് ഈ തെരഞ്ഞെടുപ്പിനോട് കാണിച്ചത് എന്ന് പറഞ്ഞിട്ട് പോലും അവരെയൊന്നും ടാർഗറ്റ് ചെയ്യാൻ മുതിരാതെ ഒരു പ്രായമായ സ്ത്രീയെ – എന്നെ മാത്രം ടാർഗറ്റ് ചെയ്തത് അത്ര നിഷ്കളങ്കമല്ല.മനപ്പൂർവമാണ്.
എനിക്ക് വിമർശിക്കാം എങ്കിൽ എന്നെ നിങ്ങൾക്കും വിമർശിക്കാം എന്ന ജനാധിപത്യ ബോധം എനിക്കുണ്ട്. നിങ്ങളുടെ വിമർശനത്തെയോ എതിർപ്പുകളെയോ അല്ല ഞാൻ എതിർക്കുന്നത്.
അല്പജ്ഞാനികളായ ഫെയ്ക്ക് ഐഡികളിൽ നിന്ന് വന്ന് ഒരു സ്ത്രീയുടെ ശരീരത്തെയും വ്യക്തിപരമായ സംഗതികളെയും പറഞ്ഞുകൊണ്ട് തെറി പറഞ്ഞുകൊണ്ട് ഞാൻ പറഞ്ഞിട്ടുള്ള ഒരു വാസ്തവത്തെ എതിരിടാം എന്ന് കരുതുന്നത് വിഡ്ഢിത്തരം ആണ്.
അഖിൽ എന്നല്ല താര ജൂണിനോ ഡെബോണയർ ഉണ്ണിക്കോ കണ്ണാടി വിശ്വനാഥിനോ സന്തോഷ് പണ്ഡിറ്റിനോ പോലും അവാർഡ് ലഭിച്ചാലും എനിക്ക് സന്തോഷമാണ്.
അവാർഡ് വാർത്ത കുടുംബത്തിന്റെ അകത്ത് ഉണ്ടാക്കുന്ന, അച്ഛനും അമ്മയ്ക്കും സ്പൗസിലും മറ്റു ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും ഉണ്ടാകുന്ന ആഹ്ലാദം എന്താണ് എന്ന് എനിക്കറിയാം. അഖിൽ അത്തരത്തിൽ ഒരു ആഹ്ലാദം അനുഭവിച്ചു നിൽക്കുന്ന സമയത്ത് ഞാൻ ഭയങ്കര കുറ്റബോധത്തോടെയാണ് ആ വിമർശനം ഉന്നയിച്ചത്.
കാരണം എനിക്ക് ഏത് അഖിലിനെക്കാളും പ്രിയപ്പെട്ടതാണ് ഭാഷയും സാഹിത്യവും . ആ പോസ്റ്റ് ഇട്ടതിനുശേഷം മാറിനിന്നെങ്കിലും നിരന്തരമായ സൈബർ ആക്രമണം മൂലം ഇന്നലെ മുതൽ ഞാൻ പട പട എന്ന് കമന്റുകൾ എഴുതാൻ തുടങ്ങി.
അഖിലും സംഘവും നിരന്തരം പ്രചരിപ്പിക്കുകയും സത്യമാണെന്ന് വരുത്തിതീർക്കാൻ ശ്രമിക്കുകയും ചെയ്യുന്ന ചില കാര്യങ്ങളിൽ ഞാൻ വിശദീകരിക്കുവാൻ ആണ് ഈ പോസ്റ്റ്
//ഈ അവാർഡ് ലിസ്റ്റിൽ എനിക്ക് പ്രിയപ്പെട്ട ആരോ ഉണ്ട് എന്നാണ് അഖിലിന്റെ വാദം. //
അഖിലിനെ കെഎൽഎഫിൽ വച്ച് കണ്ടതുപോലെ സാഹിത്യ ഫെസ്റ്റിവലിൽ വെച്ച് ഹായ് പറഞ്ഞ ബന്ധം മാത്രമേ എനിക്ക് ദുർഗ പ്രസാദ് ആദി ജിൻഷാ രാഹുൽ എന്നിവരുമായി ഉള്ളൂ. അലീനയെയും മൃദുലിനെയും അമൃതയേയും ഞാൻ നേരിട്ട് കണ്ടിട്ടു പോലുമില്ല.
അവരെല്ലാം എനിക്ക് വേണ്ടപ്പെട്ടവരും പ്രിയപ്പെട്ടവരും ആണ്. വ്യക്തിപരമായ ഇഷ്ടമല്ല അവരെയും എന്നെയും പരസ്പരം ബന്ധിപ്പിക്കുന്ന കണ്ണി’. അവർ എഴുതിയ പുസ്തകങ്ങളാണ്. അവരുടെ പുസ്തകങ്ങളുമായി എനിക്ക് സത്യമായും ആത്മബന്ധം ഉണ്ട്. ഈ കാലഘട്ടത്തിൽ ലിറ്റററി ഫിക്ഷൻ പ്രത്യേകിച്ച് ഒരു നേട്ടവും ഉണ്ടാക്കാൻ സാധ്യതയില്ല എന്ന് അറിഞ്ഞ ശേഷവും അതിൽ തന്നെ തുടരുന്ന, നവീനമായ പ്രമേയങ്ങളും ഭാഷ പ്രത്യേകതകളും സൂക്ഷ്മ സൗന്ദര്യവും ഭാവുകത്വവും ഭാവനയും മനുഷ്യരുടെ ബൗദ്ധികമായ വായനകൾക്ക് വ്യായാമവും ചിന്തയെയും ബുദ്ധിയെയും ദ്യോതിപ്പിക്കുകയും വളരെ കൃത്യമായ രാഷ്ട്രീയങ്ങൾ ശരിയുടെയും സ്ത്രീയുടെയും ദളിതന്റെയും പിന്നാക്കക്കാരന്റെയും ട്രാൻസ് മനുഷ്യരുടെയും ( നിങ്ങൾ കരുതിയതും പ്പോലെ മല്ലി എന്ന കഥാപാത്രം ഉണ്ടാക്കുന്നതല്ല ട്രാൻസ് മനുഷ്യരുമായി ഉള്ള ശരിയായ ഇടപെടലുകൾ. ആദിയുടെയും മറ്റും കവിതകൾ വായിച്ചാൽ എങ്ങനെയാണ് ക്യൂർ വിഷയത്തെയും ജൻഡറിനെയും എല്ലാം ശരിയായതും കൃത്യമായതും ആയ പൊളിറ്റിക് സോടെ ആ മനുഷ്യർ നമ്മളെപ്പോലെ മനുഷ്യരാണ് എന്ന് തോന്നിപ്പിക്കലുകളോടെ എഴുതുക ) മുന്നോട്ടുവയ്ക്കുകയും ചെയ്തിട്ടുള്ള പുസ്തകങ്ങളാണ്. ലിറ്റററി സാഹിത്യത്തെ ഇനിയും വർഷങ്ങളോളം കൊണ്ടുനടക്കാനുള്ള മനുഷ്യരാണ് അവർ.
വ്യക്തിപരമാണ് എന്ന് പറഞ്ഞതുകൊണ്ട് പറയുകയാണ്. ആ പുസ്തകങ്ങൾ എഴുതി എന്നതു മാത്രമാണ് അവർക്കും എനിക്കും ഇടയിലുള്ള ഏക വ്യക്തിപരത .
അതുകൊണ്ട് ഈ ലിസ്റ്റിൽ യോഗ്യതയുള്ള ഇത്രയും പുസ്തകങ്ങൾ ഇരിക്കെയാണ് താങ്കൾ നേരിട്ട് അല്ലാതെയോ ജൂറിയെ സ്വാധീനിച്ച് ഈ അവാർഡ് കരസ്ഥമാക്കിയിരിക്കുന്നത്
//2.അവാർഡ് ലഭിച്ച ധർമ്മജൻ ഈ വിഷയത്തിൽ യാതൊരു രീതിയിലും വിമർശനം അർഹിക്കുന്നില്ല//
സത്യമാണ്. അത് കിട്ടുക എന്ന് ആഗ്രഹത്തോടെ ഒരു പുസ്തകം അയക്കുന്നത് ഒരിക്കലും കുറ്റകരമല്ല. ജൂറിയെ അഖിൽ പി ധർമ്മജനോ അയാളുടെ കൂട്ടാളികളോ പ്രത്യക്ഷമായോ പരോക്ഷമായോ സ്വാധീനിച്ചിട്ടില്ല എങ്കിൽ ഈ അവാർഡ് വിഷയത്തിൽ വ്യക്തി എന്ന നിലയിൽ വിമർശനം അർഹിക്കുന്നില്ല.
എനിക്ക് ഇന്ന് ഏതെങ്കിലും സർക്കാർ പരമോന്നത സിവിലിയൻ ബഹുമതി അവാർഡ് നൽകുകയാണെങ്കിൽ അതിൽ എത്രമാത്രം കോമഡി ഉണ്ടോ അത്രയും കോമഡി ഞാൻ ഇതിൽ കാണുന്നുണ്ട്.
//3. മൂന്ന് ജൂറി അംഗങ്ങളുടെയും അക്കാദമികവും സാഹിത്യപരവുമായ മികവിനെ കുറിച്ച് കൃത്യമായി അന്വേഷിക്കുകയുണ്ടായി. ഒരാൾ ഇടതുപക്ഷ സംഘടനയിൽ നിൽക്കുന്നു എന്നത് മാറ്റിനിർത്തിയാൽ മലയാള സാഹിത്യത്തിനും ഇന്ത്യൻ സാഹിത്യത്തിനോ അവർ നൽകിയ സംഭാവനകളും ഇടപെടലുകളും എത്രയെന്നത് വളരെ അധികം നോക്കേണ്ട ഒന്നാണ്. ചുരുക്കപ്പട്ടികയിൽ ഉള്ള പല വ്യക്തികളുടെയും അത്ര എപിഐ പോലും ജോലികളിൽ പലർക്കും അക്കാദമിക് സംബന്ധിച്ച് പോലും ഉണ്ടാകാൻ സാധ്യതയില്ല. തെറ്റാണ് എങ്കിൽ അത് തിരുത്താവുന്നതാണ്.അവർ ഭാഷയ്ക്കോ സാഹിത്യത്തിന് നൽകിയ സംഭാവനകൾ ചൂണ്ടിക്കാണിക്കാവുന്നതാണ്. (മാനേജ്മെൻറ് കോഴ കൊടുത്തു ഏതെങ്കിലും എയിഡഡ് കോളേജിൽ ജോലിചെയ്തു എന്നത് ഒരു അക്കാദമിക മികവായി എഴുന്നള്ളിച്ച് കൊണ്ടുവരരുത് )//
//3. ഇടതുപക്ഷ സഹയാത്രികനായ അശോകൻ ചെരുവിൽ സാറും രാവുണ്ണി മാഷും അഖിലിന്റെ പുസ്തകം വളരെ നല്ലതാണ് എന്ന് എഴുതിയിട്ടുണ്ടല്ലോ. അവരെ വിമർശിച്ചാൽ നിങ്ങൾക്ക് ഇനി അക്കാദമി അവാർഡ് കിട്ടുമോ? //
ശരിയാണ് കേരള സാഹിത്യ അക്കാദമിയുടെ അവാർഡ് പോലും ഇനി പ്രതീക്ഷിക്കേണ്ടതില്ല. ഇഷ്ടക്കാർക്കും സ്വന്തക്കാർക്കും അവാർഡ് കൊടുക്കുകയും ഇഷ്ടമില്ലാത്തവർക്ക് അവാർഡുകൾ കൊടുക്കാതിരിക്കുകയും ചെയ്യുന്നതൊക്കെ നമ്മൾ കേട്ടിട്ടുള്ള കഥകളാണ്. പല അവാർഡുകളും വളരെ ജനുവിൻ ആയിട്ട് വരുന്നതാണ്. ഇഷ്ടമില്ലാത്തവരെ മാറ്റിനിർത്തുന്നത് അത്ര ജനുവിൻ ഒന്നുമല്ല. കഴിഞ്ഞ 10 വർഷം ഏതാണ്ട് അന്തകമ്മി എന്ന് പേരുള്ള എന്നെ ഒരു പരിപാടിക്ക് പോലും സാഹിത്യ അക്കാദമി വിളിച്ചിരുന്നില്ല. സാഹിത്യ അക്കാദമി അല്ല എൻറെ ഇടതുപക്ഷ ചിന്തയെയോ മാക്സി ലെഫ്റ്റ് എന്ന സ്വത്വത്തെയോ നിർണയിക്കുകയോ തീരുമാനിക്കുകയോ ചെയ്യുന്നത്. നാളെ അക്കാദമി എനിക്ക് അവാർഡ് തരും എന്നതുകൊണ്ട് രാഷ്ട്രീയമായ ശരി സൂക്ഷിക്കുന്ന ആളല്ല ഞാൻ. 10 വർഷം ഇടതുപക്ഷം ഭരിക്കുമ്പോൾ ഇടതുപക്ഷക്കാരായ പല എഴുത്തുകാരെയും പോലെയല്ല ഞാൻ. അചഞ്ചലമായ എൻറെ രാഷ്ട്രീയ ശരി ഇതുപോലെയുള്ള പെറ്റി കാര്യങ്ങളെ ആശ്രയിച്ചിട്ടുള്ളതല്ല.
സാഹിത്യ അക്കാദമി എന്നെ പരിപാടികളിൽ നിന്നും വളരെ മനപൂർവ്വമായി തന്നെ മാറ്റി നിർത്തിയിട്ടുള്ളതാണ്.
ഗ്രൂപ്പ് എഗൈൻസ്റ്റ് സെക്ഷ്വൽ വയലൻസുമായി ബന്ധപ്പെട്ട 5 ലൈംഗിക കുറ്റാരോപകരെ അക്കാദമിയുടെ ഫെസ്റ്റിവലിൽ നിന്ന് മാറ്റിനിർത്തണം എന്ന് പറയാൻ പരിപാടി നടക്കുന്നതിന്റെ അഞ്ച് ദിവസം മുമ്പ് വിളിച്ച സമയത്ത് സർവാണി സദ്യ പോലെ ഈ സദ്യയ്ക്കും എന്നെ വിളിക്കാത്തതിൻ്റെ ആഹ്ലാദം ഞാൻ സച്ചിയാഷെ അറിയിച്ചു. എന്താണ് മാഷെക്കോ കമ്മിറ്റിക്കോ ഞാനുമായുള്ള പ്രശ്നം എന്ന് ചോദിക്കുകയും ചെയ്തു? ഉടനെ അക്കാദമിയിൽ നിന്നും ബന്ധപ്പെട്ട ഒരാൾ വിളിക്കുകയും വിളിച്ചിട്ട് കിട്ടാത്തത് കൊണ്ടാണ് അതുകൊണ്ടാണ് എന്നൊക്കെ പറയുകയും ഞാനാ പരിപാടിക്ക് പോയി പങ്കെടുക്കുകയും ചെയ്തു.
അക്കാദമി അവാർഡ് എനിക്ക് വേണം എന്നില്ല. കിട്ടിയാൽ വാങ്ങാതിരിക്കുകയും ഇല്ല. ഇനി അശോകൻ ചെരുവിലിൻ്റെ ഫേസ്ബുക്ക് പോസ്റ്റിൽ വിമർശനാത്മകമായ കമൻറ് ഇട്ടതുകൊണ്ടാണ് എനിക്ക് ഭാവി അവാർഡുകൾ ലഭിക്കാതെ ഇരിക്കുന്നത് എങ്കിൽ അങ്ങനെ ആവട്ടെ എന്ന് പറയുവാനെ നിവൃത്തിയുള്ളൂ. ഈ വർഷം എന്തായാലും ഞാൻ അക്കാദമി അവാർഡിന് പുസ്തകങ്ങൾ അയച്ചിട്ടുണ്ട്. ഒരു ഴോണറിൽ അല്ല മൂന്നാല് ഴോണറിൽ അയച്ചിട്ടുണ്ട്. കിട്ടിയില്ലെങ്കിൽ ആശ്വസിക്കാമല്ലോ ആ കമന്റ് ആണ് കാരണമെന്ന്.
4. ഈ ചുരുക്കപ്പട്ടികയിൽ നിന്നും ഈ പുസ്തകം തിരഞ്ഞെടുക്കുവാൻ 4 കാരണങ്ങൾക്കെ സാധ്യത ഉള്ളു.
സ്വജനപക്ഷപാതം
കൈക്കൂലിയോ മറ്റ് കാശോ പ്രതിഫലമോ പ്രതീക്ഷിച്ചത് കൊണ്ട്
അല്ലെങ്കിൽ വായിക്കാതെ ഇന്‍പ്പിൻ സാറ്റി പിൻ കുത്തിയത് – കറക്കി കുത്തിയത് കൊണ്ട്.
ജൂറിയുടെ ബൗദ്ധിക നിലവാരവും വായനയും പൾപ്പ് ഫിക്ഷനിൽ നിന്നും മുകളിലേക്ക് പോകാത്തതുകൊണ്ട്
ഈ നാല് കാരണങ്ങളിൽ ഒന്ന് ഇല്ലാതെ ആ പുസ്തകം തിരഞ്ഞെടുക്കപ്പെടും എന്ന് ഞാൻ വിശ്വസിക്കുന്നില്ല. പ്രത്യക്ഷമായും പരോക്ഷമായും ഉള്ള സ്വജനപക്ഷപാതപരമായ ഗൂഢാലോചനയും അഴിമതിയും ആണ് ഈ അവാർഡിന് പിന്നിൽ. കൈക്കൂലിയോ, പ്രതിഫലമോ മറ്റെന്തെങ്കിലും ഉണ്ടോ ഇതിന് പുറകിൽ എന്നുള്ളത് ഗവൺമെൻറ് അന്വേഷണം നടത്തേണ്ടതാണ്.
//5. ഇത്രയും ആളുകൾക്ക് ഇഷ്ടപ്പെട്ട നാല് ലക്ഷം പുസ്തകം വരെ വിറ്റതല്ലേ അത് ഒരു ജനതയെ വായനയിലേക്ക് നയിച്ചത് അല്ലേ //
അങ്ങനെ പറയുന്നവർ വല്ലപ്പോഴും ഒക്കെ ഈ പറഞ്ഞ പുസ്തകം എങ്കിലും വായിക്കണം എന്നാണ് ഞാനും അഭ്യർത്ഥിക്കുന്നത്. കഴിഞ്ഞ 40 വർഷമായി ജനപ്രിയ എഴുത്തിന്റെ മാസ്റ്റർ റൈറ്റർ എന്ന് പറയാവുന്ന ജോയ്സി മനോരമയിലും മംഗളത്തിലും മനോരാജ്യത്തിലും അതിമനോഹരമായ ജനപ്രിയ നോവലുകൾ എഴുതുന്നുണ്ട്. ഒരു ലക്കത്തിന് അദ്ദേഹത്തിന് 20,000 30,000 രൂപയാണ് പ്രതിഫലം കിട്ടുന്നത് എന്നതാണ് പ്രചരിക്കുന്ന വാർത്തകൾ. ജനപ്രിയതയിൽ അദ്ദേഹത്തിൻറെ മേന്മ അറിയുന്നതുകൊണ്ട് ആഴ്ചയിൽ അദ്ദേഹത്തിന് 20,000 രൂപ കിട്ടും എന്ന് തന്നെ ചുരുക്കി പ്രതീക്ഷിക്കാം. മലയാള മനോരമ വീക്കിലിയിൽ ഒരു ലക്കം ചുരുങ്ങിയത് മൂന്ന് കഥകൾ അദ്ദേഹം എഴുതുന്നുണ്ട്. അറുപതിനായിരം രൂപ, ഒരു മാസം അദ്ദേഹത്തിന് രണ്ട് ലക്ഷത്തി നാല്പതിനായിരം രൂപയെങ്കിലും ലഭിക്കാം. അദ്ദേഹത്തിൻറെ നോവൽ വിൽക്കുന്നോ അത്ര അല്ലെങ്കിൽ വിറ്റത്രയോ ഒരു സാഹിത്യകാരന്റെയും ജ്ഞാനപീഠകാരനായ എംടിയുടേത് പോലും ഈ ഭൂമി മലയാളത്തിൽ വിറ്റിട്ടുണ്ടാകില്ല’. പൈങ്കിളിയും ജനപ്രിയവും പൾപ്പുമായ ഫിക്ഷനുകളിൽ ജോയ്സിയെ പോലെ ഒരു മഹാരാഥനെ ഈ കണ്ട കാലമത്രയും കൊടുക്കാത്ത ഒരു അവാർഡ് ജനപ്രിയതയുടെ പേരിൽ ആളുകളെ എഴുത്തിലേക്ക് ആശ്രയിച്ചു എന്നതിൻറെ പേരിൽ അഖിലിന് കൊടുത്തു എന്ന് പറയുന്ന ന്യായം വലിയ തമാശയാണ്.
ജോയ്സി സാധാരണ മനുഷ്യരെയും കൂലിപ്പണിക്കാരെയും വീട്ടമ്മമാരെയും അക്ഷരവുമായി അടുപ്പിച്ചു നിർത്തിയ മാന്ത്രികനാണ്. മനോരമ വീക്കിലി മംഗളം വീക്കിലി മനോരാജ്യം വീക്കിലി വരാൻ വേണ്ടി അത് വായിക്കാൻ വേണ്ടി ആർത്തിയോടെ അക്ഷരങ്ങളെ സ്നേഹിച്ച് കാത്തിരിക്കുന്ന എത്രയോ ആളുകളെ ഞാൻ എൻറെ ഗ്രാമങ്ങളിൽ കണ്ടിട്ടുണ്ട്. പ്രൈമറി വിദ്യാഭ്യാസവും അല്ലെങ്കിൽ ഹൈസ്കൂൾ വിദ്യാഭ്യാസത്തിനുശേഷം പിന്നീട് ബസിന്റെ ബോർഡ് കടകളുടെ ബോർഡും വായിക്കാനായി മാത്രം ഭാഷയുപയോഗിക്കുന്ന സാധാരണക്കാരായ മനുഷ്യർ വർഷങ്ങളോളം പുസ്തകങ്ങൾ വായിച്ചത് ജോയ്സിയുടെ കഥകൾ വായിക്കാനാണ് ‘
ഈ നാല് ലക്ഷം യുവതലമുറക്കാരെ ഒരു പുസ്തകം കൊണ്ട് ആകർഷിപ്പിച്ച് ശേഷം ഈ നാലുലക്ഷം വായനക്കാർ എന്ത് ചെയ്യുന്നു എന്ന് അറിയാനുള്ള താല്പര്യം ജിസചേച്ചി പ്രകടിപ്പിച്ചിരുന്നു. എനിക്കും സ്വാഭാവികമായും സംശയമുണ്ടായി. ഇതിനുശേഷം ഈ സംഘങ്ങൾ എന്ത് തരത്തിലുള്ള പുസ്തകങ്ങളാണ് തുടർ വായനയിൽ ഉൾപ്പെടുത്തിയത്? അക്കാദമികമായ സംശയമാണ്. തുടർ വിശദീകരണങ്ങൾ കേൾക്കുവാൻ താല്പര്യം ഉണ്ട്.
ജോയ്സിയുടെ ഒരു കഥ വായിച്ചാൽ അടുത്ത ആഴ്ച തുടർലക്കം കിട്ടുന്നതുവരെ അസ്വസ്ഥരാകുന്ന മനുഷ്യരെ ഞാൻ കണ്ടിട്ടുണ്ട്. മലയാള മനോരമ വീക്കിലി ഇറങ്ങുന്ന ദിവസം ഓട്ടം കിട്ടിയാൽ പോലും പോകാതെ അതു വായിച്ചുതീർത്തതിനുശേഷം മാത്രം ഓട്ടോയ്ക്ക് ഓടിക്കാൻ പോകുന്ന ഒരാളെ എനിക്കറിയാം’. 16 ദശലക്ഷം കോപ്പികൾ ഒരാഴ്ച വിൽക്കുന്നു എന്ന് പറയുന്ന ജനപ്രിയ സാഹിത്യം മോശമാണ് എന്ന് അഭിപ്രായം എനിക്കില്ല.
വിപണിയിലും വില്പനയിലും ജനപ്രിയതയുടെ ഉദാത്തതയിലും ജോയ്സിയെ വെല്ലാൻ ഇന്ന് ആരുമില്ല. നിങ്ങൾ അദ്ദേഹത്തിന് കൊടുത്തിരുന്നെങ്കിൽ ജനപ്രിയതയാണ് ഈ അവാർഡിന് കാരണം എന്ന വാദത്തെ വിശ്വസിക്കാമായിരുന്നു.
//6. ഫാലസി ഓഫ് അഡ് പോപ്പുലം / ബാൻഡ് വാഗൻ ഫാലസി.//
എണ്ണത്തിൽ കൂടുതലുള്ള ആളുകൾ ഒരു കാര്യത്തെ സ്വീകരിക്കുകയോ അത് സത്യമാണെന്ന് വിശ്വസിക്കുകയോ ചെയ്യുകയാണ് എങ്കിൽ ഒരു നുണ സത്യമാണ് എന്ന് വാദിക്കുന്ന ഫാലസിയാണത്. 400000 പേർ വാങ്ങിച്ച പുസ്തകം അല്ലേ അത് മഹത്തരമാണ് എന്ന വാദത്തെ ഈ ഫാലസിയിലൂടെ മാത്രമേ വായിക്കാൻ പറ്റു. വിപണിയും വില്പനയുമാണ് എഴുത്തിൻറെ മഹാത്മ്യം നിർണയിക്കുന്നത് എന്ന് വിശ്വസിക്കാൻ ഏതു വിഡ്ഢിയ്ക്കും അവകാശമുണ്ട്. അതാണ് സത്യം എന്ന് എന്നെ പഠിപ്പിക്കാൻ ശ്രമിച്ചിട്ട് വല്ല കാര്യവുമുണ്ടോ?
2000 മുതൽ ഇങ്ങോട്ട് പൾപ്പ് ഫിക്ഷനിൽ ഏറ്റവുമധികം വിറ്റു പോന്നിട്ടുള്ള പുസ്തകങ്ങളിൽ ഒന്നാണ് മൽഗോവ ആൻറി. അതിലും എത്രയോ മടങ്ങാണ് രതിപുസ്തകങ്ങളും കമ്പി പുസ്തകങ്ങളും വിൽക്കുന്ന വിപണി. സേട്ടുവിന്റെ കാമുകിയ ഒന്നും വിറ്റ അത്രത്തോളം ഒന്നും വളരാൻ ജനപ്രിയ പൾപ്പുകൾക്ക് കഴിഞ്ഞിട്ടില്ല.
നാളെ ജൂറി അംഗങ്ങൾ അഡൾട്ട് പുസ്തകത്തിനോ പോൺ പുസ്തകങ്ങൾക്കോ ജനപ്രിയതയുടെ പേരിൽ അവാർഡ് കൊടുത്താൽ ഞെട്ടാനും പാടില്ല.
//7. മറ്റൊരു കമന്റ് ശ്രദ്ധിക്കേണ്ടത് ഉണ്ട് ഇത് അഖിൽ ഫാൻസിന്റെ ശരിയായ സ്ത്രീവിരുദ്ധ വെർച്വൽ ബുള്ളി രീതിയുടെ ചെറിയ മോഡലാണ്. //
//പൊട്ടുവെച്ച് വക്കു പൊട്ടി നടക്കുന്ന // ഒരു വ്യക്തിയുടെ വസ്ത്ര മെയ്യലങ്കാര ശൈലികൾ വച്ച് അയാളെ അളക്കുകയും അവമതിക്കുകയും മറ്റും ചെയ്യുന്ന ഒരു ബോഡി ഷേമിങ്ങ് രീതി. ഇത് പറയുന്ന വ്യക്തി ഒരു ട്രാൻസ് വ്യക്തിയാണ് എന്നതാണ് എൻറെ അറിവ്. മുഖ്യധാരാ സമൂഹം കാലാകാലങ്ങളായി പെൺ വസ്ത്രം ധരിച്ച് നടക്കാനോ ആൺ വസ്ത്രം ധരിച്ച് നടക്കാനോ അവനവൻറെ ഇഷ്ടത്തിനും ലിംഗസ്വാതന്ത്ര്യത്തിനും അനുസരിച്ച് പൊട്ടുകുത്താനോ കമ്മൽ ഇടാനോ ഉള്ള ട്രാൻസ്മനുഷരുടെയും ക്രോസ് ഡ്രസ്സർ മനുഷ്യൻമാരുടെയും ചോദനകളെ അവമതിക്കുകയും അപമാനിക്കുകയും ചെയ്യുന്ന അതേ ശൈലിയിലാണ് ഈ കമൻറും. ട്രാൻസ് മനുഷ്യരെ അപഹസിക്കാൻ കോൽക്കളി കളിച്ചു, പൊട്ടുവെച്ച കുണ്ടൻ, പൂ ചൂടിയ ഒമ്പത് എന്നൊക്കെ പറയുന്ന അതേ പൊതുബോധത്തിന്റെ ആൾക്കൂട്ട ആക്രമണ പുച്ഛമാണ് സുകന്യയുടെ കമൻ്റിൽ. ട്രാൻസ് മനുഷ്യരോടായാലും സിസ് മനുഷ്യരോടായാലും അവരുടെ ശാരീരികമായ പ്രത്യേകതകളേയും ഇത്തരത്തിലുള്ള പൊട്ടുവയ്ക്കുന്നതും പൂവയ്ക്കുന്നതും സാരിയുടുക്കുന്നതും ആയ മെയ് അലങ്കാര രീതികളെയും പ്രായത്തെയുമെല്ലാം വ്യക്തിപരമായി അധിക്ഷേപിക്കുന്നത് മറ്റൊരു ഫാലസിയാണ്
ഫാലസി ഓഫ് അഡ് ഹോമിനം
സുകന്യ കൃഷ്ണ തന്റെ ജെൻഡർ അവബോധങ്ങളെ ഒന്ന് പുനഃ പരിശോധിക്കുന്നത് നന്നായിരിക്കും. വക്ക് പൊട്ടുകയും വക്ക് മാത്രമല്ലാതെ മുഴുവൻ ചുക്ക് ചെത്തുകയും ചെയ്യുന്നത് ഒക്കെ ജനാധിപത്യ ഇന്ത്യയിൽ മനുഷ്യർക്കുള്ള അവകാശങ്ങളെ പ്രതിയാണ് .
//8. അസൂയ കൊണ്ടാണ് അഖിലിനെതിരെ വിമർശനം ഉന്നയിച്ചത് //
അഖിലിനെതിരെ എനിക്ക് ഒരു വിമർശനവും ഇല്ല എന്നാൽ മികച്ച മറ്റു പല പുസ്തകങ്ങൾ ഉണ്ടായിട്ടും പ്രത്യക്ഷമായും പരോക്ഷമായും പക്ഷപാതം കാണിച്ച് റാം കെയർ ഓഫ് ആനന്ദി എന്നട്ട്രാഷ് പൾപ്പ് ഫിക്ഷൻ മലയാള സാഹിത്യത്തിന്റെ ഈ വർഷത്തെ കേരള പ്രതിനിധിയാണ് എന്ന് പറഞ്ഞ് അവാർഡ് കൊടുത്ത് ജൂറിയോട് പ്രശ്നം തോന്നുന്നുണ്ട്. അവരാണ് യഥാർത്ഥത്തിലെ വില്ലന്മാർ.
ഇടതുപക്ഷത്ത് നിൽക്കുന്ന വ്യക്തിയാണല്ലോ ജൂറിയിൽ ഒരാൾ. കാവിയിൽ അല്പം വെള്ളം വീഴുമ്പോൾ അല്ലേ അത് നരച്ച് ഓറഞ്ച് നിറമാകുന്നത് എന്നോ നീലക്കുറുക്കന്മാർ മഴയിൽ നിൽക്കുമ്പോഴാണ് ചായമടർന്നുപോയി യഥാർത്ഥ മുഖം കാണുന്നത് എന്ന് പറയാം.
ജൂറി അംഗത്തിൽ ഒരാൾ ഇടതുപക്ഷ സംഘടനയിൽ ആയതുകൊണ്ട് ഇതൊരു മഹത്തായ കൃതിയാണെന്ന് പറഞ്ഞ് ആളുകളെയും മറക്കുന്നില്ല
അടുത്തവർഷം മുതൽ ഇതേ സ്വജനപക്ഷപാതപരമായ രീതിയിൽ സ്വന്തക്കാർ എഴുതിയിട്ടുണ്ട് എങ്കിൽ മംഗളത്തിലും മനോരമയിലും വരുന്ന നോവലുകൾ മാത്രമല്ല അഡൽറ്റ് ഇൻഡസ്ട്രിയിൽ വരുന്ന പോൺ പുസ്തകങ്ങളെയും കൂടി ഈ ജൂറി അംഗങ്ങൾ പരിഗണിക്കും എന്നത് ഉറപ്പാണ്.
അതായത് അഖിൽ പി ധർമ്മജനോടാണ്. നിങ്ങളോട് എനിക്ക് സത്യസന്ധമായും സഹതാപമുണ്ട്. മറ്റു മനുഷ്യർക്ക് കിട്ടേണ്ട അവാർഡുകൾ, ഒരു രീതിയിലും തനിക്ക് അർഹമല്ലാത്ത ഒരു അവാർഡ്, ഒരു ലജ്ജയും ഇല്ലാതെ ജൂറിയുടെ സഹായത്തോടെ തട്ടിയെടുത്ത് വ്യക്തി എന്ന നിലയിൽ നിങ്ങളുടെ നൈതികതയെയും ധാർമികതയെയും പറ്റി ഓർമിക്കുമ്പോൾ കഷ്ടം തോന്നുന്നു.. അനർഹമായ ഭാരം ജീവിതകാലത്തിൽ അങ്ങോളം തലയിൽ ചുമന്ന് ജീവിക്കുക എന്നത് എത്ര അസഹനീയം ആയിരിക്കും എന്നതു നിങ്ങൾക്ക് ഒരു പ്രശ്നമായിരിക്കുമെന്ന് എനിക്ക് തോന്നുന്നില്ല. നിങ്ങളുടെ പുസ്തകം ഒരു പോപ്പുലർ പൾപ്പ് പുസ്തകമാണ്. അതൊരു ഴോണർ ആണ്. അതിൽ ഒരു കുറ്റവും ഇല്ല. ഏറ്റവും അധികം വിൽക്കുകയും വിപണിയെ സ്വാധീനിക്കുകയും ചെയ്തിട്ടുണ്ട്. അതുമൂലം ധാരാളം പണവും പ്രശസ്തിയും സിനിമയും ഒക്കെ കിട്ടിയിട്ടുണ്ട് വളരെ സന്തോഷമുള്ള കാര്യമാണ് ഹൃദയപൂർവ്വം തന്നെ ആഹ്ലാദിക്കുന്നു.
എന്നാൽ 500 കോപ്പിയും 250 കോപ്പിയും പോലും വിറ്റ് പോകാത്ത എഴുത്തിനെയും സാഹിത്യത്തെയും മാത്രം ഉപാസിയ്ക്കുകയും വിശ്വസിക്കുകയും ചെയ്തു രാഷ്ട്രീയ ശരിക്കൊപ്പവും ജെൻഡർ ശരികൾക്കൊപ്പം നിന്നുകൊണ്ട് പ്രതിഫലേച്ഛയില്ലാതെ പ്രവർത്തിക്കുന്ന എഴുതുന്ന ഏറ്റവും ചുരുങ്ങിയത് ആ ചുരുക്കപ്പട്ടികയിൽ ഉള്ള മികച്ച പുസ്തകങ്ങളെ തമസ്കരിക്കുവാൻ ജൂറി കാണിച്ച ആർജ്ജവവും തനിക്ക് അർഹതപ്പെട്ടതാണ് തനിക്ക് കിട്ടിയത് എന്ന് നിങ്ങളുടെ വിശ്വാസവും നിങ്ങളെ രക്ഷിക്കട്ടെ എന്നെ എനിക്ക് പറയാനുള്ളൂ.
ഫാൻസ് അംഗങ്ങളെ ഇറക്കിവിട്ട് ഫെയ്ക്ക് ഐഡികളെ ഇറക്കി എൻറെ ശാരീരിക പ്രത്യേകതകളെയും സ്ത്രീയെന്ന നിലയിലുള്ള അവസ്ഥകളെയും – ഈ അവാർഡ് എനിക്ക് കിട്ടാത്ത അസൂയകളെയും കുശുമ്പുകളെയും – സാമൂഹ്യ മാധ്യമങ്ങളിൽ പി ആർ വർക്ക് ചെയ്തതുകൊണ്ട് എൻറെ ഈ നിലപാട് മാറില്ല.
ഇന്നേവരെ ഞാൻ കണ്ട ഏറ്റവും വലിയ സാഹിത്യ ഗൂഢാലോചനയും ഭാഷാപരമായ കുറ്റകൃത്യവും ആണ് റാം കെയർ ഓഫ് ആനന്ദി എന്ന് ചവർ പൾപ്പ്
ആ ചുരുക്ക് പട്ടികയിൽ ഉള്ള മികച്ച പല പുസ്തകങ്ങളെയും
Aboo Ummamiyude Aadu
Adarsh E. (Aadhi) – Pennappan
Aleena Sabu Silk Root
Amrutha K. (Amrutha Kelakam)
Randilakal Jeevikkan Thundangumbol
Durga Prasad Rathriyil Achankara
Jinsha C. (Jinsha Ganga) Oda
Jinu K. Mathew (Jinu)
Aakashathekku Neelunna Verukal
Rahul Manappattu Pettodam
V M Mrudul Kule
പുറകിലാക്കി അവാർഡ് കൈക്കലാക്കിയതോടെ നടത്തപ്പെട്ടത്. സ്വന്തക്കാരും സ്വജനപക്ഷപാതികളും കൈക്കൂലി വാങ്ങുന്ന അഴിമതിക്കാരുമായ ജൂറികൾ ഉള്ളടത്തോളം കാലം മുകളിൽ പറഞ്ഞ മികച്ച പുസ്തകങ്ങൾ (ജിനുവിന്റെയും അബുവിന്റെയും പുസ്തകം ഒഴികെ ബാക്കി എല്ലാ പുസ്തകങ്ങളും ഈ പറഞ്ഞ പൾപ്പും കാശുകൊടുത്ത് വാങ്ങുകയും വായിക്കുകയും ചെയ്ത വ്യക്തിയാണ് ഞാൻ. )
തമസ്കരിച്ചത് ഭാഷയോടും സാഹിത്യത്തോടും നിങ്ങൾ ചെയ്ത ഏറ്റവും വലിയ കുറ്റകൃത്യമാണ്.ഈ വർഷം മലയാളത്തിൽ ഇറങ്ങിയ ഏറ്റവും മികച്ച പുസ്തകമാണ് ഇത് എന്ന് പറയുമ്പോൾ അന്യഭാഷയിലുള്ള ആളുകൾ മലയാളത്തിൽ എത്ര പുച്ഛത്തോടെയും പരിഹാസത്തെയും ആയിരിക്കും കാണുക എന്ന് ഓർക്കുമ്പോൾ തന്നെ കഷ്ടം തോന്നുന്നു.
സാഹിത്യത്തിൻറെ വരേണ്യത, അസൂയ ജാതിക്കാർഡ്, സാഹിത്യത്തിലെ തമ്പുരാനും തമ്പുരാട്ടിയും ഇമ്മാതിരി നൂലിൽ കെട്ടി ഇറക്കുന്ന ന്യായങ്ങളും കൊണ്ട് നിങ്ങളോ നിങ്ങൾ പറഞ്ഞയക്കുന്ന ഫേക്ക് ഐഡികളോ വന്നതുകൊണ്ട് ഒന്നും നിങ്ങൾ മലയാള ഭാഷയോടും സാഹിത്യത്തോടും ചെയ്ത ചെയ്ത കുറ്റകൃത്യം കുറ്റകൃത്യം അല്ലാതാവുന്നില്ല. ലിറ്റററി ഫിക്ഷനെ പ്രതിനിധീകരിക്കുവാൻ നിങ്ങൾക്ക് യാതൊരു അവകാശവുമില്ല. നിങ്ങളുടെ പൾപ്പ് ജോണറിനെ നിങ്ങൾ പ്രതിനിധീകരിക്കുന്നത് യാതൊരു തകരാറുമില്ല.
കയ്യിൽ കാശുണ്ടായിരുന്നെങ്കിൽ നിങ്ങളെപ്പോലെ പിആർ വർക്ക് ചെയ്യുവാൻ കഴിയുമായിരുന്നുവെങ്കിൽ ഇവിടെയുള്ള ഈ ചുരുക്കപ്പട്ടികയിൽ ഉള്ള ലിറ്റററി ഫിക്ഷൻ ഒക്കെ ഏത് നിലയിൽ വിൽക്കുമായിരുന്നു എന്ന് മനസ്സിലാക്കുവാനുള്ള ബോധമൊക്കെ എല്ലാവർക്കും ഉണ്ട്.
എനിക്ക് ഈ അവാർഡ് കിട്ടാത്തതിന്റെ അസൂയയാണ് എന്നും എഴുതാൻ കഴിയാത്തതിൽ ഒരു എഴുത്ത്കാരനോട് വായനക്കാരന് തോന്നുന്ന അസൂയയാണ് എന്നും പറഞ്ഞ നിങ്ങളുടെ ഫാൻസിന്റെ സത്യസന്ധതയ്ക്ക് ഇരിക്കട്ടെ ഒരു കുതിരപ്പവൻ
നബി: 18 പേരെങ്കിലും ചാനൽ ചർച്ചയിൽ പങ്കെടുക്കുവാനും ടെലിഫോണിക് ഫോൺ കോളിൽ നിങ്ങളെ വിമർശിക്കുവാനും വിളിച്ചതാണ്. പ്രത്യേകിച്ച് പണിയൊന്നുമില്ലാതെ വീട്ടിലിരുന്നിട്ട് പോലും, അവാർഡ് ഒരാൾക്ക് കിട്ടുക എന്ന അയാളുടെ വ്യക്തിപരമായ ആഹ്ലാദത്തിൽ ഈ വിമർശനം ഇരുൾ വീഴ്ത്തുന്നു എന്ന് ഒറ്റ കാരണത്താൽ മാറി നിന്ന ആളാണ് ഞാൻ. എന്നോട് നിങ്ങളുടെ ഫാൻസ് പറയുന്നതുപോലെ പ്രശസ്തമാകാനുള്ള അവസരമാണ് എഴുതാൻ അറിയാത്ത ജീവിതത്തിൽ ഒരു പുസ്തകം പോലും എഴുതാത്ത ഇന്ദു മേനോൻ എന്ന വ്യക്തി റാം കെയർ ഓഫ് ആനന്ദിയുടെ അവാർഡ് വെളിച്ചത്തിൽ പ്രശസ്തയാകാൻ ശ്രമിക്കുന്നു എന്ന സത്യം തിരിച്ചറിഞ്ഞ നിങ്ങളുടെ ഫാൻസുകാർക്ക് മറുപടി കൊടുക്കാം എന്ന് പല അവസരം ഉണ്ടായിട്ടും വിചാരിക്കാത്ത എന്നെക്കൊണ്ട് ഇപ്പോൾ ഇത്രയും വിശദമായി വീണ്ടും ഈ വിഷയം എഴുതിച്ചത് നിങ്ങൾ മാത്രമാണ്.
അതായത് മിസ്റ്റർ അഖിൽ സ്വജനപക്ഷ പതപരത ഉള്ളതുകൊണ്ടാണ് ഞാൻ നിങ്ങളെ വിമർശിച്ചത് എന്നത് സത്യമാണ്. ഞാൻ അംഗീകരിക്കുന്നു
എന്നാൽ അത് നിങ്ങൾ കരുതുന്നതുപോലെ അതിനകത്തുള്ള മറ്റു ഒമ്പത് പുസ്തകങ്ങളോട് എനിക്കുള്ള സ്വജനപക്ഷപാതം അല്ല
മറിച്ച് ആത്മാർത്ഥമായും സത്യസന്ധമായും വിപണിയും വില്പനയും പിന്നോളികളും ഇല്ലാതെ ഫെയ്ക്ക് ഐഡിയിൽ നിന്ന് വരുന്ന പി ആർ ടി മുമിമില്ലാതെ എഴുത്തിന് മാത്രം വിശ്വസിക്കുകയും അതിൻറെ പേരിൽ കല്ലേറ് കിട്ടുകയും രാഷ്ട്രീയ ബോധ്യങ്ങളുടെ പേരിൽ മാറ്റിനിർത്തപ്പെടുകയും ചെയ്തിട്ടുള്ള പല എഴുത്തുകാരെയും തമസ്കരിച്ച് ആ ചുരുക്കപ്പട്ടികയിൽ നിങ്ങളുടെ ട്രാഷ് പൾപ്പ് പുസ്തകത്തെ തിരഞ്ഞെടുത്ത ജൂറികൾ സ്വജനപക്ഷപാതപരമായാ ആണ് പെരുമാറിയിട്ടുള്ളത്. സ്വന്തം സാഹിത്യ വായനയുടെയും സെൻസിബിലിറ്റിയുടെയും ബൗദ്ധികതയുടെയും ചോയിസുകളെല്ലാം അവാർഡുകളിൽ എക്കാലത്തും പ്രതിഫലിക്കുക എന്നത് സ്വാഭാവികമായിരിക്കെ തന്നെ അസ്വാഭാവികമായി നിങ്ങൾക്ക് ഈ അവാർഡ് ഈ ചുരുക്കപ്പട്ടികയിൽ നിന്ന് ലഭിച്ചതുകൊണ്ട് കൃത്യമായ ഒരു മാനിപ്പുലേഷൻ ആണ് നടന്നിട്ടുള്ളത് എന്ന് വ്യക്തമാണ്. പണവും മറ്റു രീതിയിലുള്ള അഴിമതിയും കൈക്കൂലിയു അതിൽ അധികം വരുന്ന ഇടപെടലുകളും ജൂറിയ അംഗങ്ങൾ നിങ്ങൾക്ക് അവാർഡ് തരാൻ വേണ്ടി നടത്തിയിട്ടുണ്ടാക്കാൻ സാധ്യതയുണ്ടെന്നും ഞാൻ ഉറച്ചു വിശ്വസിക്കുന്നു
എനിക്ക് അതിൽ വിമർശനം മാത്രമല്ല പരാതിയും ഉണ്ട്. സ്വജനപക്ഷപാതം തന്നെയാണ് ഈ വിമർശനത്തിന്റെ കാതൽ. നിങ്ങൾക്ക് വേണ്ടി നെറികെട്ട ജൂറിക്കൂട്ടം ചെയ്ത സ്വജനപക്ഷ പാതമാണ് എന്ന് മാത്രം.
അതിനകത്ത് തമസ്കരിക്കപ്പെട്ട നല്ല പുസ്തകങ്ങൾക്ക് വേണ്ടിയും സംസാരിക്കാൻ ഏതെങ്കിലും അമ്മച്ചിമാർ വേണ്ടേ?
സത്യത്തിൽ റാം, നന്ദി എന്നീ പേരുകൾ കണ്ടാണ് സംഘപരിവാർ ഈ പുസ്തകത്തിന് അവാർഡ് നൽകിയത് എന്ന് കളിയായി പറഞ്ഞിരുന്നത് ശരിക്കും കളിയായിരുന്നു. ആ ജൂറിയിൽ ഇടതുപക്ഷമുള്ള ആരുമില്ലാതെ ഇരുന്നു എങ്കിൽ ഇപ്പോൾ എന്തായാ നേ? സത്യത്തിൽ സംഘപരിവാർ രക്ഷപ്പെട്ടു
content highlight: Indu menon