നിയമ സേവന സ്ഥാപനങ്ങള്‍ സര്‍ക്കാര്‍ വകുപ്പുമായി കൈകോര്‍ത്തു പ്രവര്‍ത്തിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യഗതയാണെന്ന് ഹൈക്കോടതി ചീഫ് ജസ്റ്റിസ് നിതിന്‍ ജംധാര്‍ അഭിപ്രായപ്പെട്ടു. അതിനു വേണ്ടി സര്‍ക്കാര്‍ വകുപ്പുകള്‍ കൂടുതല്‍ ഏകോപനത്തോടെ സമീപിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. ജില്ല ലീഗല്‍ സര്‍വീസ് അതോറിറ്റിയുടെ ലീഗല്‍ സര്‍വ്വീസ് സമ്മിറ്റ് 2025 ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. നിയമ സേവന സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങളും, പദ്ധതികളും വ്യത്യസ്ത നിയമങ്ങള്‍ ആധാരമാക്കി ഉള്ളതാണ്. എ നിയമം അനുസരിച്ചു പ്രവര്‍ത്തിക്കേണ്ട വകുപ്പുകള്‍ നിയമ സേവന സ്ഥാപനങ്ങളോടൊപ്പം സഹകരിക്കണം എന്നാലേ സാധാരണ കാരന് വേഗത്തില്‍ നീതി ലഭ്യമാകുകയുള്ളു എന്നും അദ്ദേഹം പറഞ്ഞു.
ട്രൈബല്‍ വിഭാഗങ്ങള്‍, ദുരിത ബാധിതര്‍, കുട്ടികള്‍ എന്നിവര്‍ക്കുള്ള നീതി ഒരുകാരണവശാലും വൈകാന്‍ ഇട വരരുത് എന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു. ജില്ലാ പ്രിന്‍സിപ്പള്‍ ജഡ്ജും, ലീഗല്‍ സര്‍വ്വീസ് അതോറിറ്റി ചെയര്‍പേഴ്‌സനുമായ നസീറ.എസ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഹൈക്കോടതി ജസ്റ്റിസും, സംസ്ഥാന ലീഗല്‍ സര്‍വ്വീസ് അതോറിറ്റി ചെയര്‍മാനുമായ ജസ്റ്റിസ് എ. മുഹമ്മദ് മുസ്താഖ് മുഖ്യപ്രഭാഷണം നടത്തി. സാധാരണക്കാര്‍ക്ക് വേണ്ടി കേരളത്തില്‍ ലീഗല്‍ സര്‍വീസ് അതോറിറ്റി വഴി മികച്ച സേവനം നല്‍കാന്‍ ഉള്ള പദ്ധതി തുടങ്ങാന്‍ കഴിഞ്ഞത് തന്നെ സന്തോഷകരമെന്നും അദ്ദേഹം പറഞ്ഞു. ഹൈക്കോടതി ജസ്റ്റിസ് രാജ വിജയരാഘവന്‍ വി, പോലീസ് ചീഫ് ഷെയ്ഖ് ദര്‍വേഷ് സാഹിബ്, ജില്ലാ ജഡ്ജും കെല്‍സ മെമ്പര്‍ സെക്രട്ടറിയുമായ
ഡോ.സി.എസ് മോഹിത്, ജില്ലാ ലീഗല്‍ സര്‍വ്വീസ് അതോറിറ്റി സെക്രട്ടറിയും സ്‌പെഷ്യല്‍ ജഡ്ജുമായ ഷംനാദ് എസ്, ഡി.കെ മുരളി എം.എല്‍.എ, കെ വാസുകി ഐഎഎസ്, ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ പ്രേംകുമാര്‍, ഷാനവാസ് ഐഎഎസ്, ഡോ. രേണു രാജ് ഐഎഎസ്,സിറ്റി പോലീസ് കമ്മീഷണര്‍ തോംസണ്‍ ജോസ് ഐപിഎസ്, റൂറല്‍ എസ്പി കെ സുദര്‍ശന്‍ ഐപിഎസ്, ദൂരദര്‍ശന്‍ ന്യൂസ് ജോ. ഡയറക്ടര്‍ അജയ് ജോയ്, ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ പള്ളിച്ചല്‍ എസ്.കെ പ്രമോദ്, ആകാശവാണി ഡയറക്ടര്‍ സുബ്രഹ്മണ്യ അയ്യര്‍, അഡ്വ വേലായുധന്‍ നായര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ചടങ്ങില്‍, ജില്ലാ ലീഗല്‍ സര്‍വ്വീസ് അതോറിറ്റി പ്രഖ്യാപിച്ച വിവിധ പുരസ്‌കാരങ്ങളും സമ്മാനിച്ചു.
CONTENT HIGH LIGHTS; Need of the hour for legal services firms to work hand in hand with government departments: High Court Chief Justice