മസാലക്ക് ആവശ്യമായ ചേരുവകൾ
വെളിച്ചെണ്ണ -1 ടേബിൾ സ്പൂൺ
ഇഞ്ചി ചെറുതായി അരിഞ്ഞത് -1 ടീസ്പൂൺ
പച്ചമുളക് അരിഞ്ഞത് -3 എണ്ണം
സവാള -2 എണ്ണം (ചെറുതായി അരിഞ്ഞത്)
ഉപ്പ് പാകത്തിന്
കറിവേപ്പില -2 തണ്ട് (ചെറുതായി അരിഞ്ഞത് )
മഞ്ഞൾ പൊടി -1/4 ടീസ്പൂൺ
പെരും ജീരകപ്പൊടി -1/2 ടീസ്പൂൺ
വേവിച്ച ബീഫ്
മാവിന് വേണ്ട ചേരുവകൾ
അരിപ്പൊടി -3/4 കപ്പ്
തേങ്ങ ചിരകിയത് -1/4 കപ്പ്
ചെറിയ ഉള്ളി -4 എണ്ണം
പെരും ജീരകം -1/2 ടീസ്പൂൺ
മൈദ -1 ടേബിൾ സ്പൂൺ
ഉപ്പ് പാകത്തിന്
വെള്ളം -1 കപ്പ് +2 ടേബിൾ സ്പൂൺ
തയ്യാറാക്കുന്ന വിധം
1. പാനിലേക്ക് വെളിച്ചെണ്ണ ഒഴിച്ച് ചൂടാവുമ്പോൾ സവാളയും ഇഞ്ചിയും പച്ചമുളകും കറിവേപ്പിലയും പാകത്തിന് ഉപ്പും ചേർത്തു നന്നായി വഴറ്റുക.
ഇതിലേക്ക് മഞ്ഞൾപൊടിയും ജീരകപ്പൊടിയും ചേർത്തു വഴറ്റിയ ശേഷം ഉപ്പും മഞ്ഞൾപൊടിയും ചേർത്തു വേവിച്ച ബീഫ് ക്രഷ് ചെയ്തത് ചേർത്തു വഴറ്റിയെടുത്തു തീ ഓഫ് ചെയ്യാം.(ബീഫ് ചെറുതായി അരിയുകയോ മിക്സിയുടെ ജാറിലേക്കിട്ട് ഒന്ന് കറക്കിയെടുക്കുകയോ ചെയ്യാം)
2. മിക്സിയുടെ ജാറിലേക്ക് അരിപ്പൊടിയും തേങ്ങയും മൈദയും ചെറിയ ഉള്ളിയും പെരും ജീരകവും ഉപ്പും ആവശ്യത്തിന് വെള്ളവും ചേർത്തു അരച്ചെടുക്കുക.(മാവ് കുറച്ചു ലൂസായിരിക്കണം)
3. ഇനി ഒരു സ്റ്റീൽ പ്ലേറ്റിൽ നെയ്യ് പുരട്ടിയ ശേഷം ഒരു തവി മാവ് ഒഴിച്ചു (പ്ലേറ്റിന്റെ എല്ലാ ഭാഗത്തും കട്ടി കുറഞ്ഞ ഒരു ലയെർ ആവുന്ന തരത്തിൽ) സ്റ്റീമറിൽ വെച്ച് ആവിയിൽ വേവിച്ചെടുക്കുക.
വെന്തു വന്ന ശേഷം ബീഫിന്റെ മസാല ഇട്ട് കൊടുത്ത ശേഷം ഇതിന്റെ മുകളിൽ വീണ്ടും ഒരു തവി മാവ് എല്ലാ ഭാഗത്തും ആയി ഒഴിച്ച് കൊടുക്കുക.ഇനി വീണ്ടും അടച്ചു വെച്ച് വേവിക്കുക ,വെന്തു വന്ന ശേഷം വീണ്ടും മസാലയും മാവും ഇട്ട് വേവിച്ചെടുക്കുക, ഇങ്ങനെ പ്ലേറ്റ് നിറയുന്നത് വരെ ചെയ്ത് വേവിച്ചെടുത്തു നന്നായി ചൂടാറി വന്നതിനു ശേഷം കട്ട് ചെയ്ത് സെർവ് ചെയ്യാം.