രാജ്യത്തിന്റെ ദേശീയ പതാക കാവിക്കൊടിയാക്കണമെന്ന വിവാദ പരാമര്‍ശത്തില്‍ ബിജെപി മുന്‍ ദേശീയ കൗണ്‍സില്‍ അംഗം എന്‍ ശിവരാജനെതിരെ പരാതി നല്‍കി കോണ്‍ഗ്രസ്.
കോണ്‍ഗ്രസ് പാലക്കാട് ബ്ലോക്ക് കമ്മിറ്റി പ്രസിഡൻ്റ് സി വി സതീഷാണ് പാലക്കാട് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കിയത്.
എന്‍ ശിവരാജിനെതിരെ രാജ്യദ്രോഹ കുറ്റത്തിലെ വിവിധ വകുപ്പുകള്‍ ചുമത്തി, കടുത്ത ശിക്ഷ നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് പരാതി നല്‍കിയിരിക്കുന്നത്.
എല്‍ഡിഎഫും യുഡിഎഫും ആര്‍എസ്എസിൻ്റെ ഭാരതാംബയെ അധിക്ഷേപിച്ചെന്നാരോപിച്ച് ബിജെപി പാലക്കാട് പ്രതിഷേധം നടത്തിയിരുന്നു. ഈ പ്രതിഷേധത്തിനിടെയായിരുന്നു എൻ ശിവരാജൻ വിവാദ പരാമര്‍ശം നടത്തിയത്.