പേഴ്‌സണല്‍ സ്റ്റാഫിന്റെ മറവില്‍ സിപിഎമ്മുകാര്‍ക്ക് കൂട്ടമായി പെന്‍ഷന്‍ നല്‍കുന്ന സര്‍ക്കാര്‍ നടപടി ജനവിരുദ്ധമാണെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ. ഈ വിഷയത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടറിയുടെ മറുപടി തൃപ്തികരമല്ല. സര്‍ക്കാര്‍ ഈ വിഷയത്തില്‍ ഉത്തരവാദിയാണ്. ജനങ്ങളുടെ നികുതിപ്പണം സിപിഎം പ്രവര്‍ത്തകര്‍ക്ക് അനര്‍ഹമായി വീതിച്ച് നല്‍കുന്നത് തെറ്റായ നിലപാടാണ്. അത് സര്‍ക്കാര്‍ തിരുത്തണമെന്നും സണ്ണി ജോസഫ് പറഞ്ഞു.
സര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ക്കെതിരായ വിധിയായിരിക്കും നിലമ്പൂരിലേത്. യുഡിഎഫ് വന്‍ ഭൂരിപക്ഷത്തില്‍ വിജയിക്കും. തൃക്കാക്കര, പുതുപ്പള്ളി, പാലക്കാട് എന്നീ വിജയങ്ങളുടെ ആവര്‍ത്തനം തന്നെയായിരിക്കും നിലമ്പൂരിലേതും. ഇവിടെയെല്ലാം നേരത്തെ എല്‍ഡിഎഫ് അവകാശവാദം ഉന്നിയിച്ചിട്ടും സിപിഎം പരാജയപ്പെട്ടിട്ടുണ്ടെന്നും സണ്ണി ജോസഫ് പറഞ്ഞു. പി.വി.അന്‍വര്‍ വിഷയം ഇപ്പോള്‍ പ്രതികരിക്കാനില്ല. അത് പിന്നീട് യുഡിഎഫ് ആലോചിക്കും. ഈ മാസം 27 ന് ചേരുന്ന രാഷ്ട്രീയകാര്യ സമിതിയില്‍ പൊതുവായ എല്ലാ വിഷയങ്ങളും ചര്‍ച്ച ചെയ്യുമെന്നും സണ്ണി ജോസഫ് പറഞ്ഞു.
തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പഞ്ചായത്ത്, മുനിസിപ്പല്‍ പ്രദേശങ്ങളില്‍ പരമാവധി 1100 വോട്ടര്‍മാര്‍ വീതമുള്ള പോളിംഗ് സ്‌റ്റേഷനുകള്‍ രൂപീകരിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് കത്തുനല്‍കി.
തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിലവിലെ ഉത്തരവ് പ്രകാരം പഞ്ചായത്ത് പ്രദേശങ്ങളില്‍ പരമാവധി 1300 വോട്ടര്‍മാര്‍ക്കും മുന്‍സിപ്പല്‍ പ്രദേശങ്ങളില്‍ 1600 വോട്ടര്‍മാര്‍ക്കും പോളിംഗ് സ്‌റ്റേഷന്‍ ക്രമീകരിക്കാനാണ് നിര്‍ദ്ദേശിച്ചിട്ടുള്ളത്. ഇത് അപ്രായോഗികമായ നിര്‍ദ്ദേശമാണ്. പോളിംഗ് ഉദ്യോഗസ്ഥരുടെ ജോലി ഭാരം വര്‍ധിക്കുകയും പോളിംഗ് സ്‌റ്റേഷനുകളില്‍ വോട്ടര്‍മാരുടെ നീണ്ടനിര രൂപപ്പെടുകയും ചെയ്യും. ഇത് പോളിംഗ് ശതമാനം കുറയുന്നതിന് കാരണമാകുമെന്നും സണ്ണി ജോസഫ് കത്തില്‍ ചൂണ്ടിക്കാട്ടി.