സാൽമൺ: സാൽമണിൽ ഓമേഗ-3 ഫാറ്റി ആസിഡുകളും പ്രോട്ടീനും കൂടുതലാണ്. ഇത് ചർമ്മകോശങ്ങളെ കേടുപാടുകളിൽ നിന്ന് സംരക്ഷിക്കുകയും ആരോഗ്യകരമായ ചർമ്മം നിലനിർത്തുകയും ചെയ്യും.
ഒലിവ് ഓയിൽ: ആരോഗ്യത്തിന് മാത്രമല്ല സൗന്ദര്യത്തിനും ഇത് വളരെ നല്ലതാണ്. ഇതിൽ അടങ്ങിയിരിക്കുന്ന പോളിഫെനോളുകൾ, ആൻ്റിഓക്‌സിഡൻ്റുകൾ, മോണോസാച്ചുറേറ്റഡ് കൊഴുപ്പുകൾ എന്നിവ പ്രായത്തിൻ്റെ പാടുകൾ തടയാൻ സഹായിക്കും. ഇത് ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് വളരെ നല്ല കാര്യമാണ്. മാത്രമല്ല ഇടക്കിടെ ഒലീവ് ഓയിൽ ഉപയോഗിച്ച് ചർമ്മത്തിൽ മസാജ് ചെയ്യുന്നതും ഗുണം ചെയ്യും.
ഡാർക്ക് ചോക്ലേറ്റ്: സൂര്യപ്രകാശവും അൾട്രാവയലറ്റ് രശ്‌മികളും മുഖത്ത് ചുളിവുകൾ വരാൻ കാരണമാകും. കൊക്കോ ബീൻസിൽ നിന്ന് ഉണ്ടാക്കുന്ന ഡാർക്ക് ചോക്ലേറ്റ് ഒരു പരിധിവരെ ചുളിവുകള്‍ കുറയ്ക്കും. ഡാർക്ക് ചോക്ലേറ്റിൽ കാണപ്പെടുന്ന ആൻ്റിഓക്‌സിഡൻ്റുകൾ ചർമ്മത്തിലേക്കുള്ള രക്തചംക്രമണം മെച്ചപ്പെടുത്തുകയും ഈർപ്പം നഷ്‌ടപ്പെടുന്നതിൽ നിന്ന് ചർമ്മത്തെ സംരക്ഷിക്കുകയും അതുവഴി യുവത്വം നിലനിർത്തുകയും ചെയ്യും.
ഡ്രൈ ഫ്രൂട്ട്സ്: ബദാം, കശുവണ്ടി, പിസ്‌ത തുടങ്ങിയ ഡ്രൈ ഫ്രൂട്ട്സ് പതിവായി കഴിക്കുന്നത് വിറ്റാമിനുകൾ, ആൻ്റിഓക്‌സിഡൻ്റുകൾ എന്നിവ വർധിപ്പിക്കാൻ സഹായിക്കും. ഇത് സൗന്ദര്യം മെച്ചപ്പെടുത്താനും സഹായിക്കും. ഏങ്കിലും ഇവ അമിതമായി കഴിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.
വെളുത്തുള്ളി: ഇതിന്‍റെ ഔഷധ ഗുണങ്ങൾ രക്തം ശുദ്ധീകരിക്കുകയും ചീത്ത കൊളസ്ട്രോൾ നീക്കം ചെയ്യുകയും അതുവഴി മുഖത്തെ ചുളിവുകൾ കുറയ്ക്കുന്നതിനും സഹായിക്കും.
ഇതുപോലെ തന്നെ ഓറഞ്ചിൽ വിറ്റാമിൻ സിയും ഉയർന്ന ജലാംശവും അടങ്ങിയിട്ടുണ്ട്. അവ ചർമ്മ ആരോഗ്യത്തിന് വളരെ ഗുണം ചെയ്യും. അതിനാൽ ഇവ പതിവായി കഴിക്കുന്നത് വളരെ നല്ലതാണ്. ദിവസവും ശരിയായ അളവിൽ വെള്ളം കുടിക്കുന്നത് ചർമ്മത്തിന് ആവശ്യമായ ഈർപ്പം ലഭിക്കാൻ സഹായിക്കും.