രസം എന്നത് ഒരു ദക്ഷിണേന്ത്യൻ വിഭവമാണ്. പ്രധാനമായും തമിഴ്നാട്, കർണാടക, ആന്ധ്രപ്രദേശ്, കേരളം എന്നിവിടങ്ങളിൽ പ്രചാരമുള്ള ഒരു സൂപ്പ് പോലുള്ള കറിയാണ് രസം. എളുപ്പത്തിൽ രസം എങ്ങനെ തയ്യാറാക്കാം എന്ന് നോക്കിയാലോ.
ചേരുവകൾ
തക്കാളി- 2 എണ്ണം
മഞ്ഞൾപൊടി – 1/4 ടീസ്പൂൺ
കായപ്പൊടി – മൂന്ന് നുള്ള്
ഉപ്പ് – ആവശ്യത്തിന്
മല്ലി – 3 ടീസ്പൂൺ
ജീരകം – 1 ടീസ്പൂൺ
കുരുമുളക് – 1/2 ടീസ്പൂൺ
വെളുത്തുള്ളി – 7 അല്ലി
പുളി – ആവശ്യത്തിന്
മല്ലിയില
കടുക്
മുളക്
കറിവേപ്പില – 1 തണ്ട്
തയ്യാറാക്കുന്ന വിധം
ഒരു പാത്രത്തിൽ രണ്ട് തക്കാളി മുറിച്ചത് മഞ്ഞൾപൊടി , കായപ്പൊടി, പാകത്തിന് ഉപ്പ്, വെളളം എന്നിവ ചേര്‍ത്ത് നന്നായി തിളപ്പിക്കുക. എടുത്തു വെച്ചിരുക്കുന്ന മല്ലി, ജീരകം, കുരുമുളക് എന്നിവ തരുതരുപ്പായി പൊടിച്ചെടുക്കുക. അതിലേക്ക് വെളുത്തുള്ളി കൂടി ചേര്‍ത്ത് ചതച്ചെടുക്കുക. തക്കാളി നന്നായി വെന്തു കഴിഞ്ഞാൽ ഒന്നു ഉടച്ച് കൊടുക്കുക. പാകത്തിനു പുളി പിഴിഞ്ഞ് ഒഴിക്കുക.
പൊടിച്ചു വെച്ച കൂട്ട് ഇതിലേക്ക് ഇട്ടു കൊടുക്കുക. തിളച്ചു കഴിഞ്ഞാൽ മല്ലിയില ചേര്‍ത്ത് അടുപ്പിൽ നിന്ന് വാങ്ങി വെയ്ക്കുക. ഇനി കടുക്, മുളക്, കറിവേപ്പില എന്നിവ താളിച്ചു ചേർക്കുക. രസം റെഡി.
STORY HIGHIGHT : rasam