തമിഴ്‌നാട്ടിൽ നിന്നുള്ള ഒരു ഭക്ഷണവിഭവമാണ് ഊത്തപ്പം. സാധാരണ ദോശയിൽ നിന്ന് വ്യത്യസ്തമായ ഊത്തപ്പം തികച്ചും ആരോഗ്യകരമാണെന്ന് തന്നെ പറയാം. പ്രാതലിന് ഹെൽത്തി ഊത്തപ്പം എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.
ചേരുവകൾ
എണ്ണ – പാകത്തിന്
ദോശമാവ് – അര ലീറ്റർ
സവാള – ഒരു കപ്പ്
തക്കാളി – ഒരു കപ്പ്
പച്ചമുളക് – മൂന്ന്
മല്ലിയില – കാൽ കപ്പ്
ഉപ്പ് – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
തക്കാളി, സവാള, പച്ചമുളക്, മല്ലിയില എന്നിവ പൊടിപൊടിയായി അരിഞ്ഞെടുത്ത് ആവശ്യത്തിന് ഉപ്പ് ചേർത്ത് യോജിപ്പിച്ച് വെക്കുക. ഇനി ദോശക്കല്ലിൽ മയം പുരട്ടി ഒരു തവി മാവൊഴിച്ചു പരത്തുക. ഇതിന് മുകളിൽ പൊടിയായി അരിഞ്ഞെടു ത്ത് യോജിപ്പിച്ച പച്ചക്കറികൾ ഇതിന് മുകളിലായി വിതറുക. എണ്ണയോ നെയ്യോ തൂവി മറിച്ചിട്ട് നന്നായി മൊരിയുമ്പോൾ ചൂടോടെ വിളമ്പാം.
STORY HIGHLIGHT: uttapam