മുട്ട പുഴുങ്ങി വരഞ്ഞു വക്കുക.
ഒരു പാനിൽ അൽപ്പം എണ്ണ ഒഴിച്ച് അതിലേക്കു 1/2 tsp മഞ്ഞൾ പൊടി ഇട്ട് അതിലേക്കു പുഴുങ്ങിയ മുട്ട ചേർത്ത് ബ്രൗൺ നിറമാകുന്ന വരെ ഇളക്കി കൊടുക്കുക. ബ്രൗൺ നിറം ആകുമ്പോൾ മാറ്റി കോരി മാറ്റി വക്കുക.
ഒരു പാനിൽ 4 tbsp ഓയിൽ ഒഴിച്ച് അതിലേക്കു ഏലക്ക, ഗ്രാമ്പു, കറുവപട്ട എന്നിവ ചേർക്കുക.ഇത് റോസ്റ്റ് ആയി വരുമ്പോൾ ഇതിലേക്ക് സവാള ചേർത്ത് ബ്രൗൺ നിറമാകുന്ന വരെ വഴറ്റിയെടുക്കുക.( കുറച്ചു ഉപ്പും )
ഇനി ഇതിലേക്ക് ഇഞ്ചി വെളുത്തുള്ളി പേസ്റ്റും, പച്ചമുളകും ചേർക്കുക.
ഇഞ്ചി വെളുത്തുള്ളി പച്ചമാനം മാറുമ്പോൾ ഇതിലേക്ക് തക്കാളി അടിച്ചത് ചേർത്ത് കൊടുക്കുക. നന്നായി തിളച്ചു ഓയിൽ തെളിഞ്ഞു വരുമ്പോൾ ഇതിലേക്ക് പൊടികൾ ചേർത്ത് ഇളക്കി,( ഉപ്പ് നോക്കി ആവശ്യമെങ്കിൽ ചേർക്കുക )2 മിനിറ്റു കഴിയുമ്പോൾ ഇതിലേക്ക് 1/2 കപ്പ് വെള്ളം ചെർത്തു തിളച്ചു വരുമ്പോൾ നേരത്തെ ഫ്രൈ ചെയ്തു വച്ച മുട്ട ചേർക്കുക. മുട്ടയിൽ മസാല നന്നായി പിടിക്കുന്നതിനു വേണ്ടി 3 മിനിറ്റു കൂടി വച്ച ശേഷം മല്ലിയില ചേർത്ത് കൊടുക്കുക.
മുട്ട കറി റെഡി
















