ഒരു ചട്ടി വച്ച് അതിലേക്കു വെളിച്ചെണ്ണ ഒഴിച്ച് ചൂടായി വരുമ്പോൾ സവാള, ഇഞ്ചി പച്ചമുളക്, കറിവേപ്പില, വെളുത്തുള്ളി എന്നിവ ചേർത്ത് വഴറ്റുക.
ഇതിലേക്ക് മഞ്ഞൾപൊടി മല്ലിപൊടി എന്നിവ ചേർത്ത് വഴറ്റുക. ഇതിലേക്ക് തക്കാളി ചേർത്ത് നന്നായി വെന്തുടയുന്നതുവരെ മൂടി വച്ച് വേവിക്കുക.
തക്കാളി വെന്തുടഞ്ഞു വരുമ്പോൾ ഇതിലേക്ക് കട്ടികുറഞ്ഞ ഒന്നാം പാൽ ചേർക്കുക. ആവശ്യത്തിന് ഉപ്പ് ചേർത്ത് തിളക്കുന്നത് വരെ മൂടി വക്കുക.
തിളച്ചു വരുമ്പോൾ ഇതിലേക്ക് കട്ടിയുള്ള ഒന്നാം പാൽ ചേർക്കുക. പൊരിച്ചു ( ഓംലറ്റ് )വച്ചിരിക്കുന്ന മുട്ടയും ചേർത്ത് കൊടുക്കുക.
പൊരിച്ച മുട്ടകറി റെഡി
















