ആന്ധ്രാപ്രദേശിൽ പതിനഞ്ചുകാരി രണ്ട് വർഷം തുടർച്ചയായി പീഡനത്തിനിരയായി. 14 പേർ ചേർന്നാണ് പെൺകുട്ടിയെ പീഡിപ്പിച്ചത്. പത്താംക്ലാസ് വിദ്യാർത്ഥിനിയായ പെൺകുട്ടി എട്ട് മാസം ഗർഭിണിയാണ്. കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പ്രായപൂർത്തിയാവാത്ത ഒരാൾ ഉൾപ്പെടെ 17 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
എട്ടാം ക്ലാസിൽ പഠിക്കുമ്പോഴാണ് പെൺകുട്ടി ആദ്യമായി ലൈംഗികാതിക്രമത്തിന് ഇരയായത്. രണ്ട് മാസം മുമ്പ് വരെ കുട്ടി പീഡനത്തിനിരയായതായി ജില്ലാ പൊലീസ് സൂപ്രണ്ട് വി രത്‌ന എൻഡിടിവിയോട് പറഞ്ഞു. പട്ടികജാതി വിഭാഗത്തിൽപ്പെട്ട പെൺകുട്ടിയെ പ്രതികൾ ഭീഷണിപ്പെടുത്തിയിരുന്നു. അമ്മയോടൊപ്പമാണ് പെൺകുട്ടി താമസിച്ചിരുന്നത്. എട്ടുമാസം ഗർഭിണിയായിരുന്നിട്ടും വിവരം എന്തുകൊണ്ടാണ് പൊലീസിനെ അറിയിക്കാത്തത് എന്നതുൾപ്പെടെ അന്വേഷിക്കുമെന്ന് പൊലീസ് വ്യക്തമാക്കി.
STORY HIGHLIGHT : Andhra Teen 8 Months Pregnant After Being assaulted By 14 For 2 Years