തിരുവനന്തപുരത്ത് യുവതിയെ അടിച്ചു കൊന്നു. തിരുവനന്തപുരം മണ്ണന്തലയിൽ ആണ് സംഭവം. പോത്തൻകോട് സ്വദേശി ഷഹീന (31) ആണ് കൊല്ലപ്പെട്ടത്. സഹോദരൻ സംഷാദിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ആക്രമണ കാരണം വ്യക്തമല്ല. പൊലീസ് അന്വേഷിച്ചുവരികയാണ്. ഈ 14 ന് ചികിത്സയുടെ ഭാഗമായാണ് മണ്ണന്തലയിൽ അപ്പാർട്ട്മെൻ്റ് വാടകയ്ക് എടുത്തത്.
ഷഹീനയുടെ മാതാപിതാക്കൾ അപ്പാർട്ട്മെന്റിൽ എത്തിയപ്പോഴാണ് ഷഹീന കട്ടിൽ താഴെ കിടക്കുന്നത് കണ്ടത്. സംശയം തോന്നിയ ഇവർ തന്നെയാണ് മണ്ണന്തല പൊലീസിൽ വിവരമറിയിച്ചത്. ഷംഷാദും സുഹൃത്ത് ചെമ്പഴന്തി സ്വദേശി വിശാഖും അപ്പാർട്ട്മെന്റിൽ ഉണ്ടായിരുന്നു. രണ്ടുപേരെയും മണ്ണന്തല പൊലീസ് കസ്റ്റഡിയിലെടുത്തു. മർദ്ദനത്തിൽ പരുക്കേറ്റ പാടുകൾ ശഹീനയുടെ ശരീരത്തുള്ളതായി പൊലീസ് പറഞ്ഞു.
STORY HIGHLIGHT : thiruvananthapuram mananthala women killed