കുട്ടികളും മുതിർന്നവരും പുറത്ത് പോയാൽ ആദ്യം തിരഞ്ഞെടുക്കുന്ന ഭക്ഷണങ്ങളിൽ ഒന്നാണ് ബർഗർ. ഇനി പുറത്തുനിന്നും ബർഗർ വാങ്ങി കഴിക്കേണ്ട. വീട്ടിൽ തന്നെ തയ്യാറാക്കി നൽകാം.
ചേരുവകൾ
ബര്‍ഗ്ഗര്‍ ബണ്ണ് – 1
ലെറ്റിയൂസ് ഇല – രണ്ട്
തക്കാളി – 3 കഷ്ണം
ചിക്കന്‍ ബര്‍ഗ്ഗര്‍ പാറ്റീ – 1
തയ്യാറാക്കുന്ന വിധം
ചിക്കൻ പാട്ടി തയ്യാറാക്കുന്നതിനായി ചെറുതായി നുറുക്കിയ ചിക്കനും പൊടിച്ച കുരുമുളകും ഉപ്പും അരിഞ്ഞ സവാളയും എണ്ണയും യോജിപ്പിച്ച് അല്‍പ്പം കനത്തില്‍ വട്ടത്തിൽ തയ്യാറാക്കി എടുക്കുക. ബണ്ണിനെ രണ്ടായി മുറിക്കുക. മുറിച്ചഭാഗം ബട്ടര്‍ തേച്ച് ടോസ്റ്റ് ചെയ്തെടുക്കുക. ഇനി ബര്‍ഗ്ഗറിന്റെ അടിയില്‍ വരുന്ന ബണ്ണില്‍ മയോനൈസ് തേക്കുക. ശേഷം അരിഞ്ഞ ലെറ്റിയൂസ് ഇലകള്‍, തക്കാളി എന്നിവയും വെക്കുക. ഇതിന് മുകളിൽ ചിക്കന്‍ പാറ്റീസ് ലെറ്റിയൂസ് ഇല എന്നിവ വെച്ച് പകുതി ബണ്ണും വേച്ചെടുക്കുക. ബർഗർ തയ്യാർ.
STORY HIGHLIGHT : chicken burger
















