ദഹനത്തിനും, രോഗപ്രതിരോധ ശേഷിക്കും, എല്ലുകളുടെ ആരോഗ്യത്തിനും മികച്ച ജ്യൂസാണ് പൈനാപ്പിൾ ജ്യൂസ്. ധാരാളം ആരോഗ്യ ഗുണനാണ് അടങ്ങിയിരിക്കുന്ന പൈനാപ്പിൾ ജ്യൂസ് എങ്ങനെ തയ്യാറാക്കാം എന്ന് നോക്കിയാലോ.
ചേരുവകൾ
പൈനാപ്പിൾ – ഒരെണ്ണത്തിന്റെ പകുതി
ചെറുനാരങ്ങ – 1 എണ്ണം
പഞ്ചസാര – ആവശ്യത്തിന്
ഐസ് ക്യൂബ്സ്
തണുത്ത വെള്ളം
തയ്യാറാക്കുന്ന വിധം
മിക്സിയുടെ ജാറിലേക്ക് പൈനാപ്പിൾ ചെറിയ കഷ്ണങ്ങളാക്കി ഇടുക. ഇതിലേക്ക് ഒരു നാരങ്ങയുടെ നീര്, പഞ്ചസാര, ഐസ് ക്യൂബ്സ് , തണുത്ത വെള്ളം എന്നിവ ചേർത്ത് നന്നായി അടിച്ചെടുക്കുക. പൈനാപ്പിൾ ജ്യൂസ് തയ്യാർ.
STORY HIGHLIGHT : pineapple juice
















