തിരുവനന്തപുരം: മണ്ണന്തലയില്‍ സഹോദരിയെ സഹോദരന്‍ മര്‍ദിച്ചുകൊലപ്പെടുത്തിയ കേസിൽ പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും. കൊല്ലപ്പെട്ട ഷഫീനയുടെ സഹോദരന്‍ ഷംസാദ് സുഹൃത്ത് വിശാഖ് എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. പ്രതികളുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തിയേക്കും. സഹോദരി പതിവായി വീഡിയോ കോള്‍ ചെയ്യുന്നതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പ്രതിയുടെ മൊഴി.
മണ്ണന്തല മുക്കോലക്കലിൽ ശനിയാഴ്ച രാത്രി ഏഴു മണിയോടെയായിരുന്നു സംഭവം. ആശുപത്രി ചികിത്സയ്ക്ക് എന്ന പേരിലാണ് കഴിഞ്ഞ പതിനാലാം തീയതി സഹോദരനും സഹോദരിയും മണ്ണന്തലയില്‍ അപ്പാര്‍ട്ട്‌മെന്റില്‍ വാടകയ്ക്ക് താമസം തുടങ്ങിയത്. ഷഫീനയുടെ മാതാപിതാക്കള്‍ അപ്പാര്‍ട്ട്‌മെന്റിലെത്തിയപ്പോഴാണ് കട്ടിലിന് താഴെ കിടക്കുന്ന നിലയിൽ ഷെഫീനയെ കണ്ടെത്തുന്നത്.
പൊലീസ് എത്തിയപ്പോള്‍ തൊട്ടടുത്ത മുറിയില്‍ ഷംസാദും സുഹൃത്ത് വിശാഖും മദ്യലഹരിയിലായിരുന്നു. യുവതിയുടെ ശരീരത്തില്‍ മാരകമായി മര്‍ദ്ദിച്ചതിന്റെ പാടുകള്‍ ഉണ്ട്. കൊല്ലപ്പെട്ട ഷഹീനയുടെ മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ സൂക്ഷിച്ചിരിക്കുകയാണ്.