ടെൽ അവിവ്: ഇറാനിലെ ആണവ കേന്ദ്രങ്ങളില്‍ വ്യോമാക്രമണം നടത്തിയ അമേരിക്കന്‍ നടപടിയില്‍ പ്രതികരണവുമായി ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ട്രംപിനോട് നെതന്യാഹു നന്ദി അറിയിച്ചു. വീഡിയോ സ്‌റ്റേറ്റ്‌മെന്റ് ആയാണ് പ്രതികരണം. അമേരിക്ക ഈ ഇടപെടലിലൂടെ ലോകത്തെ കൂടുതൽ സുരക്ഷിതമാക്കി എന്നാണ് നെതന്യാഹു പ്രതികരിച്ചത്.
അഭിനന്ദനങ്ങള്‍ പ്രസിഡന്റ് ട്രംപ്. ഇറാന്റെ ആണവ കേന്ദ്രങ്ങളെ ലക്ഷ്യം വെക്കാനുള്ള നിങ്ങളുടെ ധീകരമായ തീരുമാനം ചരിത്രത്തെ മാറ്റിമറിക്കും. ഓപ്പറേഷന്‍ റൈസിങ് ലയണില്‍ ഇസ്രയേല്‍ അത്ഭുതകരമായ കാര്യങ്ങള്‍ ചെയ്തു. എന്നാല്‍ ഇന്ന് രാത്രി നടത്തിയ നീക്കത്തിലൂടെ ഇതിനെല്ലാം അപ്പുറമുള്ള കാര്യമാണ് അമേരിക്ക ചെയ്തത്. ലോകത്തെ മറ്റൊരു രാജ്യത്തിനും ചെയ്യാന്‍ കഴിയാത്തത് അവര്‍ ചെയ്തു – അദ്ദേഹം പറഞ്ഞു.
യുഎസിൻ്റെ ഇറാൻ ആക്രമണത്തിന് പിന്നാലെ ഇസ്രയേൽ അതീവ ജാഗ്രതയിലാണ്. എന്താണ് ഇറാന്‍റെ അടുത്ത നീക്കമെന്ന് നിരീക്ഷിക്കുകയാണ് ഇസ്രയേൽ. ഇറാനിലെ ഫോർദോ, നതാൻസ്, ഇസ്ഹാൻ എന്നീ ആണവ കേന്ദ്രങ്ങളിലാണ് അമേരിക്ക ആക്രമണം നടത്തിയത്. വലിയ നാശനഷ്ടങ്ങൾ ഉണ്ടായിട്ടില്ലെന്നാണ് ഇറാന്‍റെ അവകാശവാദം.
ഫോര്‍ഡോ, നതാന്‍സ്, എസ്ഫഹാന്‍ എന്നിവിടങ്ങളിലാണ് അമേരിക്ക ആക്രമണം നടത്തിയത്. ആക്രമണം വിജയകരമായി പൂര്‍ത്തിയാക്കിയെന്നാണ് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലില്‍ പ്രതികരിച്ചത്. അമേരിക്കയുടെ എല്ലാ വിമാനങ്ങളും ഇറാന്‍ വ്യോമാതിര്‍ത്തിക്ക് പുറത്താണെന്നും അമേരിക്കയിലേക്ക് മടങ്ങുകയാണെന്നും ഡോണള്‍ഡ് ട്രംപ് ട്രൂത്ത് സോഷ്യലില്‍ പ്രതികരിച്ചു.