ഓപ്പറേഷൻ സിന്ധുവിന്റെ ഭാഗമായി കൂടുതൽ ഇന്ത്യക്കാരെ ഇറാനിൽ നിന്നും ഇസ്രായേലിൽ നിന്നും മടക്കിയെത്തിക്കുന്നു. ഇറാനിൽ നിന്ന് 1,117 ഇന്ത്യക്കാരെ ഒഴിപ്പിച്ചതായി വിദേശകാര്യമന്ത്രാലയം അറിയിച്ചു.
ഇറാൻ -ഇസ്രായേൽ സംഘർഷം കൂടുതൽ വഷളാകുന്ന സാഹചര്യത്തിലാണ് ഒഴിപ്പിക്കൽ നടപടി ഇന്ത്യ വേഗത്തിൽ ആക്കിയത്.
അതേസമയം മഷ്ഹാദിൽനിന്ന് 280 പേരുമായുള്ള മൂന്നാമത്തെ വിമാനം ഇന്നലെ രാത്രിയോടെ ഡൽഹിയിൽ എത്തിയിരുന്നു. ഇസ്രായേലിൽ നിന്നും ജോർദാനിലേക്ക് സുരക്ഷിതമായി ഒഴിപ്പിച്ച ഇന്ത്യക്കാരെ അമ്മാൻ വഴി മുംബൈയിൽ എത്തിക്കും.